CinemaLatest NewsBollywoodNewsIndiaEntertainmentMovie Gossips

സ്ത്രീകൾ ദുർഗ്ഗാ മാതാവിനെപ്പോലെ: ‘ബിക്കിനി’ വിവാദത്തിൽ പ്രതികരിച്ച് രമ്യ

മുംബൈ: ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ‘പഠാന്‍’ എന്ന ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന ഗാനത്തിനെതിരെ നിരവധി ഹിന്ദു സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ദീപികയുടെ കാവി നിറത്തിലുള്ള ബിക്കിനിയാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. ഹിന്ദു മഹാസഭ, വീർ ശിവജി ഗ്രൂപ്പ്, വിശ്വഹിന്ദു പരിഷത്ത്, ആർഎസ്എസ് എന്നിങ്ങനെ നിരവധി ഹിന്ദു സംഘടനകൾ ചിത്രത്തിനെതിരെ രംഗത്തെത്തി.

ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന ദീപികയുടെ വേഷത്തിനെതിരായാണ് വിമർശനങ്ങൾ ഉയർന്നത്. അതിൽ മാറ്റംവരുത്തണമെന്നും അല്ലാത്തപക്ഷം ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നുമാണ് സംഘടനകളുടെ പ്രഖ്യാപനം. സംഭവത്തിൽ ദീപികയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ലോക്സഭാംഗവും നടിയുമായ രമ്യ. ദീപികയ്ക്ക് പിന്തുണ നൽകുന്നതിനൊപ്പം, സ്ത്രീകൾക്ക് നേരെ ഉയരുന്ന വെറുപ്പിനെതിരെയും രമ്യ പ്രതികരിച്ചു.

പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചീര കഴിച്ച് 50 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

‘വിവാഹ മോചനത്തിന്റെ പേരിൽ സാമന്തയെയും നിലപാട് തുറന്നുപറഞ്ഞതിന്റെ പേരിൽ സായ് പല്ലവിയെയും വേർപിരിയലിന്റെ പേരിൽ രശ്‌മികയെയും വസ്ത്രത്തിന്റെ പേരിൽ ദീപികയും വിമർശിച്ചു. സ്ത്രീകൾ അവരവരുടെ തിരഞ്ഞെടുപ്പുകളുടെ പേരിൽ മറ്റുള്ളവരുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നു. തിരഞ്ഞെടുക്കാനുള്ള അവകാശം നമ്മുടെ അടിസ്ഥാന അവകാശമാണ്. ദുർഗ്ഗാ മാതാവിന്റെ രൂപമായാണ് സ്ത്രീകളെ കണക്കാക്കുന്നത്. എന്നാൽ ഇന്ന് സ്ത്രീകൾക്ക് എതിരെ ഉയരുന്ന മോശം വികാരത്തിനെതിരെ പോരാടേണ്ടതുണ്ട്’, രമ്യ പറയുന്നു.

രമ്യയുടെ പ്രസ്താവനയെ പിന്തുണച്ച് നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതേസമയം രമ്യ രാഷ്ട്രീയം കളിക്കുകയാണ് എന്ന വിമർശനവും ഉയർത്തിയും ചിലർ രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button