Latest NewsNewsIndia

ജെഎൻയു അക്രമ സംഭവം: പിന്നിലാര്? നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ന്യൂഡല്‍ഹി: ജെഎൻയു അക്രമ സംഭവത്തിനു പിന്നിൽ ഇടത് അനുകൂല സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ജെഎന്‍യുവിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അവരാണ്. മന്ത്രി പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയെ നാണംകെടുത്താനുള്ള നീക്കങ്ങളാണ് ഇടത് വിദ്യാര്‍ഥികള്‍ ചെയ്യുന്നത്. ഇടത് വിദ്യാര്‍ഥികള്‍ ജെഎന്‍യുവിനെ അക്രമ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജെഎന്‍യുവില്‍ സംഭവിച്ചതെന്താണെന്നത് മാധ്യമങ്ങളെ അറിയിക്കുമെന്ന് എബിവിപി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എബിവിപി വിദ്യാര്‍ഥികള്‍ മാധ്യമങ്ങളെ കാണും. അക്രമത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികളുമായാണ് മാധ്യമങ്ങളെ കാണുകയെന്ന് എബിവിപി അറിയിച്ചു. ജെഎന്‍യു അക്രമങ്ങള്‍ക്ക് പിന്നിലുള്ള സത്യം പുറത്തുകൊണ്ടുവരുമെന്നും എബിവിപി അവകാശപ്പെട്ടു.

ALSO READ: ഉദ്ധവ് താക്കറെയുടെ ഓഫീസില്‍ നിന്ന് വെറും രണ്ട് കിലോ മീറ്റര്‍ അകലെ ദേശവിരുദ്ധ പ്രതിഷേധം; ‘ഫ്രീ കശ്മീര്‍’ പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ജെഎൻയു ക്യാംപസിനുള്ളിൽ വിദ്യാർഥികളെയും അധ്യാപകരെയും വടിയും ഇഷ്ടികയും ഉപയോഗിച്ച് മുഖമൂടി ധരിച്ച, ആയുധധാരികളായ ഒരു സംഘം ആക്രമിക്കുകയായിരുന്നു.

ആക്രമിക്കപ്പെട്ടവരിൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ (ജെഎൻയുയു) പ്രസിഡന്റ് ഐഷെ ഘോഷ് ഉൾപ്പെടുന്നു. ഐഷെയുടെ തലയ്ക്ക് പരുക്കേറ്റു. അഖിൽ ഭാരതീയ വിദ്യാർഥി പരിഷത്ത് (എബിവിപി) അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ജെഎൻയു വിദ്യാർഥി സംഘടന അവകാശപ്പെട്ടു. എന്നാല്‍ എബിവിപി ഇത് നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button