പട്ന: മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഘോഷയാത്രയുമായി കടന്നു കയറി ഹിന്ദുക്കള്‍ പ്രകോപനമുണ്ടാക്കരുതെന്ന എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ വിമർശനത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. രാമനവമി ഘോഷയാത്രകള്‍ പാകിസ്ഥാനിലാണോ നടത്തേണ്ടതെന്നു അദ്ദേഹം ചോദിച്ചു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്ധാം മഠത്തിനു നേരെയുണ്ടായ ആക്രമണം അമ്പരപ്പിക്കുന്നതാണെന്നു ഗിരിരാജ് സിങ് പറഞ്ഞു. ഘോഷയാത്രകള്‍ പിന്നെ എവിടെയാണ് നടത്തേണ്ടത്. പാകിസ്ഥാനിലോ, അഫ്ഗാനിസ്ഥാനിലോ, ബംഗ്ലാദേശിലോ നടത്താന്‍ സാധിക്കുമോ എന്ന് മന്ത്രി ചോദിച്ചു. മുഹറം ഘോഷയാത്രയുമായി ഹിന്ദുക്കള്‍ സഹകരിക്കാറുണ്ടല്ലോയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments