ദുബായ്: ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം നമ്പർ ബാറ്റ്സ്മാനായി പുതുവർഷം ആഘോഷിക്കാനൊരുങ്ങി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഓസീസ് താരം സ്റ്റീവ് സ്മിത്തിന് കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിയാതെ പോയതാണ് കോഹ്‌ലിക്ക് തുണയായത്. 928 പോയിന്റാണ് കോഹ്‌ലിയുടെ സമ്പാദ്യം. ഓസീസ് താരം മാർനസ് ലബുഷെയ്ൻ, ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡികോക്ക് എന്നിവരാണ് വർഷാന്ത്യം റാങ്കിങ്ങിൽ ഏറ്റവും നേട്ടമുണ്ടാക്കിയ മറ്റ് താരങ്ങൾ.
Read also: തന്റെ തലമുറയിലെ ഏറ്റവും വലിയ മാച്ച് വിന്നർ ആരാണെന്ന് വെളിപ്പെടുത്തി സൗരവ് ഗാംഗുലി
ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ലബുഷെയ്നാണ്. 11 ടെസ്റ്റുകളിൽനിന്ന് നേടിയത് 1104 റൺസ് ആണ്. എട്ടു ടെസ്റ്റുകളിൽനിന്ന് 965 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് ആണ് രണ്ടാം സ്ഥാനത്ത്. ഈ വർഷം കൂടുതൽ റൺസ് നേടിയ താരങ്ങളിൽ 13–ാമതാണ് വിരാട് കോഹ്ലി. എട്ടു ടെസ്റ്റുകളിൽനിന്ന് നേടിയത് 612 റൺസ് ആണ്. ടീമുകളുടെ റാങ്കിങ്ങിലും 120 പോയിന്റുമായി ഇന്ത്യ ഒന്നാം റാങ്കുമായി പുതുവർഷത്തിലേക്കു കടക്കും. ന്യൂസീലൻഡ് (112), ദക്ഷിണാഫ്രിക്ക (102), ഇംഗ്ലണ്ട് (102), ഓസ്ട്രേലിയ (102) എന്നിവരാണ് രണ്ടു മുതൽ അഞ്ചു വരെ റാങ്കുകളിൽ.
Post Your Comments