കൊല്‍ക്കത്ത: തന്റെ തലമുറയിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍ ആരായിരുന്നുവെന്ന് വെളിപ്പെടുത്തി സൗരവ് ഗാംഗുലി. വീരേന്ദര്‍ സെവാഗാണ് തന്റെ തലമുറയിലെ ഏറ്റവും വലിയ മാച്ച് വിന്നറെന്ന് ദാദ പറഞ്ഞു. മധ്യനിരയില്‍ കളിച്ചു തുടങ്ങിയ സെവാഗിനെ ഓപ്പണറാക്കിയത് ഞാനാണ്. എനിക്കതിന് എന്റേതായ കാരണങ്ങളുണ്ടായിരുന്നു. ആരും ബാറ്റിംഗ് പൊസിഷനും കൊണ്ടല്ല ടീമിലേക്ക് വരുന്നതെന്നും ഓരോ സ്ഥാനത്തും എങ്ങനെ പൊരുത്തപ്പെടുന്നു എന്നതാണ് ഏറ്റവും പ്രധാനമെന്നും ഞാന്‍ സെവാഗിനോട് പറഞ്ഞിരുന്നുവെന്നും ദാദ വ്യക്തമാക്കുന്നു.
Read also: രോഹിത് ശര്‍മയെ മറികടന്ന് പുതിയ നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി
ഓപ്പണറെന്ന നിലയില്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ക്ക് ഒട്ടും പിന്നിലല്ല. കാരണം സെവാഗ് വളരെ സ്പെഷ്യലാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ചവരിലൊരാള്‍. സുനില്‍ ഗവാസ്കറെയാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണറായി പരിഗണിക്കുന്നത്. എന്നാല്‍ വീരു അദ്ദേഹത്തിന് ഒട്ടും പിന്നിലല്ലെന്നും ഗാംഗുലി പറയുന്നു.
Post Your Comments