NattuvarthaLatest NewsKeralaNews

ഭർത്താവിനെയും ആറു വയസുകാരിയായ മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി റിമാൻഡിൽ

ഹരിപ്പാട് : ഭർത്താവിനെയും ആറു വയസുകാരിയായ മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി റിമാൻഡിൽ. കാർത്തികപ്പള്ളി മഹാദേവികാട് ചന്ദ്രാലയത്തിൽ അശ്വതി (30)യെ ആണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.

Also read : ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍

കാർത്തികപ്പള്ളി പുതുകുണ്ടം സ്വദേശിയുടെ ഭാര്യയും  സ്വകാര്യ ലാബിൽ ടെക്‌നിഷ്യൻ ആയി ജോലി ചെയ്തു വരുകയുമായിരുന്ന അശ്വതി കഴിഞ്ഞ ഒക്ടോബർ 31നാണ് തൃക്കുന്നപ്പുഴ എസ് എൻ നഗർ സ്വദേശി മനുവിനൊപ്പം പോയത്. ഈ സമയം ഭർത്താവ് വിദേശത്ത് ആയിരുന്നു. സംഭവമറിഞ്ഞതോടെ ഭർത്താവ് നാട്ടിലെത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. രണ്ടാം പ്രതിയായ മനു ഒളിവിൽ ആണെന്ന് പോലീസ് നൽകുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button