Latest NewsNewsIndia

ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: ഐ.എ.എസ് ഉദ്യോഗസ്ഥനെ കൈക്കൂലിക്കേസില്‍ അറസ്റ്റ് ചെയ്തു. ഒഡീഷ ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പ് ഡയറക്ടര്‍ ബിനയ് കേതന്‍ ഉപാധ്യായയാണ് കൈക്കൂലിയായി ഒരുലക്ഷം രൂപ വാങ്ങുന്നതിനിടെ കേതനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിനു പിന്നാലെ കേതന്റെ വസതിയിലും മറ്റിടങ്ങളിലും പോലീസ് റെയ്ഡ് നടത്തി.

Also read : വിമാനത്താവളത്തില്‍ 56 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; രണ്ട് യുവാക്കൾ പിടിയിൽ

ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പിലെ ബില്ലുകള്‍ പാസാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് കേതന് എതിരെ പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വിജിലന്‍സ് വകുപ്പ് അന്വേഷണം നടത്തുകയുംഅറസ്റ്റ് ചെയ്യുകയുമായിരുന്നു. 2009 ബാച്ച്‌ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് കേതന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button