CricketLatest NewsNews

കനേരിയ ഹിന്ദുവായതിനാല്‍ വിവേചനം നേരിട്ടെന്ന വെളിപ്പെടുത്തൽ; നിലപാട് മയപ്പെടുത്തി അക്തര്‍

കറാച്ചി: പാക് ക്രിക്കറ്റ് ടീം അംഗമായിരുന്ന ഡാനിഷ് കനേരിയ ഹിന്ദുവായതിനാല്‍ വിവേചനം നേരിട്ടിരുന്നുവെന്ന വെളിപ്പെടുത്തലിൽ വിശദീകരണവുമായി പാക് മുന്‍ താരം ഷുഐബ് അക്തര്‍. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വിവാദമാക്കുകയായിരുന്നെന്നും ഒന്നോ രണ്ടോ പേര്‍ മാത്രമാണ് കനേരിയയെ അധിക്ഷേപിച്ചതെന്നും ടീമിലെ മറ്റു താരങ്ങള്‍ അതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും ഷുഐബ് അക്തര്‍ വ്യക്തമാക്കി. മറ്റുള്ളവര്‍ എതിര്‍ത്തിരുന്നു. മുളയിലെ നുള്ളിക്കളയാന്‍ ശ്രമിച്ചിരുന്നു. അത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇനിയും കനേരിയുടെ വിശ്വാസത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ അവര്‍ ടീമില്‍ കാണില്ലെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും താരം പറയുന്നു.

Read also: പാകിസ്താനിലെ മതവിവേചനത്തെകുറിച്ച്‌ അഭിപ്രായപ്പെട്ട മുന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയ്ക്ക് മറുപടിയുമായി മുന്‍ പാക് ക്യാപ്റ്റന്‍

ഞങ്ങളുടെ സംസ്‌കാരം ഇതല്ല. ഒരു രാജ്യമെന്ന നിലയ്ക്ക് ഇത്തരം വിവേചനങ്ങള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. സമൂഹമെന്ന നിലയില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഞങ്ങള്‍ ഒരുപാട് മുന്നോട്ടുപോയിട്ടുണ്ട്. പാകിസ്ഥാന് ഒരുപാട് വിജയങ്ങള്‍ സമ്മാനിച്ച താരമാണ് കനേരിയ. അദ്ദേഹം രണ്ട് വര്‍ഷം മുൻപെങ്കിലും ടീമിലെത്തണമായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും അക്തർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button