ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ ക്ലാസിക് പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ഇപ്പോഴിതാ, ടൂര്‍ണമെന്‍റിന് തയ്യാറെടുക്കുന്ന പാകിസ്ഥാന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ. വിരാട് കോഹ്ലിയെ ഫോമിലെത്താന്‍ പാകിസ്ഥാന്‍ ടീം അനുവദിക്കാന്‍ പാടില്ലെന്നാണ് കനേരിയ പറയുന്നത്. ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ മികച്ച പ്രകടനം ഏഷ്യാ കപ്പില്‍ താരത്തിന് ആവശ്യമാണെന്ന് കനേരിയ വ്യക്തമാക്കി.
‘വിരാട് കോഹ്ലിയുടെ ഫോമിനെ ചൊല്ലിയുള്ള ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ താരങ്ങളുടെ മനസില്‍ ഭയമുണ്ടാകും. കോഹ്ലിക്ക് അതിശക്തമായി തിരിച്ചെത്താന്‍ കഴിയുമെന്ന് പാക് താരങ്ങള്‍ക്ക് ബോധ്യമുണ്ട്. കോഹ്ലിയെ ഫോമിലേക്ക് തിരിച്ചെത്താന്‍ അനുവദിക്കാതിരിക്കുക പാക് ടീമിന് പ്രധാനമാണ്. കോഹ്ലി ഫോമിലെത്തിയാല്‍ അദ്ദേഹത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല’.
‘ഏഷ്യാ കപ്പ് വിരാട് കോഹ്ലിക്ക് ഏറെ നിര്‍ണായകമാണ്. ഏറെ റണ്‍സ് കോഹ്ലിക്ക് കണ്ടെത്തേണ്ടതുണ്ട്. ഏറെ താരങ്ങള്‍ ടീമിലേക്ക് വരാനിരിക്കുന്നതിനാല്‍ ഇനിയും പരാജയപ്പെടാന്‍ അദ്ദേഹത്തിനാവില്ല. വിമര്‍ശകരുടെ വായടപ്പിക്കും ഏഷ്യാ കപ്പില്‍ എന്നാണ് കരുതുന്നത്’ എന്നും ഡാനിഷ് കനേരിയ പറഞ്ഞു.
Read Also:- നല്ല ഉറക്കത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍!
ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28-ാം തിയതിയാണ് ആദ്യ ഇന്ത്യ-പാക് പോരാട്ടം. തുടർന്ന് സൂപ്പര്‍ ഫോറിലും ഫൈനലിലും ഇന്ത്യ-പാക് പോരാട്ടം വരുന്ന തരത്തിലാണ് മത്സര ക്രമങ്ങൾ. ഇരു ടീമുകളും ഏഷ്യാ കപ്പ് സ്‌ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും പാകിസ്ഥാന്‍ ടീമിനെ ബാബര്‍ അസമുവാണ് ടൂര്‍ണമെന്‍റില്‍ നയിക്കുക.
Post Your Comments