CricketLatest NewsNewsSports

അഫ്രീദിയ്ക്ക് വ്യക്തിത്വമില്ല കളത്തരങ്ങള്‍ കാണിച്ചു, ഹിന്ദുവായതിനാല്‍ അയാൾ എന്നെ ടീമില്‍ നിന്ന് മാറ്റിനിർത്തി: കനേറിയ

കറാച്ചി: മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി മുന്‍ പാക് സ്പിന്നർ ഡാനിഷ് കനേറിയ. തന്റെ പ്രശ്നത്തെ കുറിച്ച് പൊതുമധ്യത്തില്‍ സംസാരിച്ച ആദ്യയാള്‍ അക്തറാണെന്നും ഹിന്ദുവായതിനാല്‍ ടീമില്‍ നിന്ന് തന്നെ അഫ്രീദി മാറ്റിനിർത്തിയെന്നും കനേറിയ പറഞ്ഞു. പാകിസ്ഥാന്‍ ഏകദിന ടീമില്‍ നിന്ന് താന്‍ പുറത്തായതിന് പിന്നില്‍ അദ്ദേഹത്തിന്‍റെ കരങ്ങളാണെന്നും കനേറിയ ആരോപിച്ചു.

‘എന്‍റെ പ്രശ്നത്തെ കുറിച്ച് പൊതുമധ്യത്തില്‍ സംസാരിച്ച ആദ്യയാള്‍ അക്തറാണ്. അത് പറഞ്ഞതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. എന്നാല്‍, അധികാരികളില്‍ നിന്നുള്ള സമ്മർദ്ദം വന്നതോടെ അക്തർ ഇക്കാര്യം പറയുന്നത് നിർത്തി. എനിക്കങ്ങനെയൊക്കെ സംഭവിച്ചിരുന്നു. എപ്പോഴും ഷാഹിദ് അഫ്രീദിയാല്‍ തരംതാഴ്ത്തപ്പെട്ടു. ഒരേ വിഭാഗത്തില്‍ കളിക്കുമ്പോഴും എന്നെ അദ്ദേഹം ബഞ്ചിരിലിരുത്തി. അങ്ങനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി’.

Read Also:- ഹര്‍ഭജന്റെ എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവൻ: ടീമിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ

‘ഞാന്‍ ടീമിലുള്ളത് അഫ്രീദിക്ക് ഇഷ്ടമല്ലായിരുന്നു. വ്യക്തിത്വമില്ലാത്തയാളായതിനാല്‍ അഫ്രീദി കളത്തരങ്ങള്‍ കാണിച്ചു. എന്നാല്‍, അദ്ദേഹത്തിന്‍റെ എല്ലാ കുതന്ത്രങ്ങളും അവഗണിച്ച് ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കാനായിരുന്നു എന്‍റെ നീക്കം. എനിക്കെതിരെ മറ്റ് താരങ്ങളെ നീക്കിയ ഏകയാള്‍ അഫ്രീദിയാണ്. ഞാന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല’ കനേറിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button