കറാച്ചി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണെയും പേസര്‍ മുഹമ്മദ് ഷമിയെയും പരിഗണിക്കാതിരുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ, സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ. പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാമായിരുന്നുവെന്നാണ് കനേരിയ പറയുന്നത്.
‘സഞ്ജുവിനെ പോലെ ഒരു താരത്തെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാത്തത് അയാളുടെ കഴിവിനോട് ചെയ്യുന്ന അനീതിയാണ്. തീര്‍ച്ചയായും അദ്ദേഹം ലോകകപ്പ് ടീമില്‍ ഉണ്ടാവേണ്ട താരമാണ്. ടീമില്‍ ഇടം നേടാതിരിക്കാന്‍ മാത്രം എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്? ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ നാട്ടില്‍ നടക്കുന്ന ടി20 പരമ്പരയിലും സഞ്ജുവിന് അവസരം നല്‍കിയില്ല. ഞാന്‍ എന്തായാലും പന്തിനേക്കാള്‍ പ്രാധാന്യം സഞ്ജുവിനാണ് നല്‍കുന്നത്’.
Read Also:- രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ!
‘സ്റ്റാന്‍ഡ് ബൈ താരമായി ഉമ്രാന്‍ മാലിക്കിനേയും ഉള്‍പ്പെടുത്താമായിരുന്നു. അങ്ങനെ വന്നിരുന്നെങ്കില്‍ ഇന്ത്യന്‍ ബാറ്റ്സ്മാൻമാർക്ക് അതിവേഗ ബൗളര്‍മാര്‍ക്കെതിരെ പരിശീലനം നടത്താനുള്ള അവസരം ലഭിക്കുമായിരുന്നു. കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. എന്നാല്‍, കോഹ്ലിക്കൊപ്പം കെ എല്‍ രാഹുലും രോഹിത് ശർമയും ഫോമിലെത്തേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം ഏഷ്യാ കപ്പ് പോലെ ദുരവസ്ഥയാവും ഇന്ത്യയ്ക്ക്’ ഡാനിഷ് കനേരിയ പറഞ്ഞു.
Post Your Comments