തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ വലയ സൂര്യഗ്രഹണം കാണാനാകും. രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം 11.10 വരെ കാണാനാകും. 9.26 മുതല്‍ 9.30 വരെയാണ് പാരമ്യത്തിലെത്തുന്നത്. 2010 ജനുവരി 15 ന് കേരളത്തില്‍ വലയ സൂര്യഗ്രഹണം ദൃശ്യമായിരുന്നു. ഇത്തവണ കേരളത്തില്‍ എല്ലായിടത്തും സൂര്യന്റെ 87-93 ശതമാനം വരെ മറയും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലും കോട്ടയത്ത് ദേവമാത കോളജ് ഗ്രൗണ്ടിലും ചാലക്കുടി പനമ്ബള്ളി മെമ്മോറിയല്‍ കോളജ് ഗ്രൗണ്ടിലും നാദാപുരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും ഗ്രഹണ നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
Read also: മനുഷ്യന്റെ അഹങ്കാരം നശിക്കാന്‍ ധ്യാനം
ഈ സമയങ്ങളിൽ സൂര്യനെ നേരിട്ട് നോക്കുന്നത് അപകടമാണ്. ഗ്രഹണസമയത്ത് സൂര്യന്റെ പ്രകാശം കുറഞ്ഞിരിക്കുന്നതിനാല്‍ യുവി.കിരണങ്ങള്‍ക്ക് നേരിട്ട് കണ്ണില്‍ പ്രവേശിക്കാനും തകരാറുണ്ടാക്കാനും കഴിയും. സ്ഥിരമായ കാഴ്ചാ പ്രശ്‌നമാണ് ഇതുണ്ടാക്കുക.
Post Your Comments