ന്യൂയോര്‍ക്ക്: 2022ലെ ആദ്യ സൂര്യഗ്രഹണം ഈ മാസം ഏപ്രില്‍ 30നാണെന്ന് നാസയുടെ റിപ്പോര്‍ട്ട്. നാസ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തവണത്തെ ഗ്രഹണത്തിന് സൂര്യന്റെ 64 ശതമാനം ഭാഗമാണ് ചന്ദ്രനാല്‍ മറയപ്പെടുക. അതുകൊണ്ടുതന്നെ സൂര്യവെളിച്ചത്തിന്റെ ഒരു ചെറിയഭാഗം മാത്രമേ തടസപ്പെടുകയുള്ളൂവെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
Read Also : ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: അന്തരീക്ഷ താപനില ഉയരുമെന്ന മുന്നറിയിപ്പുമായി യുഎഇ
സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രന്‍ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഇത്തരത്തില്‍ ഗ്രഹണം സംഭവിക്കുമ്പോള്‍, ചിലപ്പോള്‍ പൂര്‍ണമായും സൂര്യനെ മറയ്ക്കുന്ന തരത്തില്‍ ചന്ദ്രന്‍ കടന്നുപോകാറുണ്ട്. എന്നാല്‍, ഇത്തവണ പൂര്‍ണ സൂര്യഗ്രഹണം ആകുകയില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ആ വര്‍ഷത്തെ ആദ്യ ഗ്രഹണം ഭാഗികമായിട്ടാണ് ഭൂമിയിലുള്ളവര്‍ക്ക് കാണാന്‍ കഴിയുക.
ഏപ്രില്‍ 30-മെയ് 1 ദിനങ്ങള്‍ക്കിടയിലാണ് ഗ്രഹണം സംഭവിക്കുന്നത്. 30ന് ഇന്ത്യന്‍ സമയം രാത്രി 12.15ന് ആരംഭിക്കുന്ന ഗ്രഹണം മെയ് 1 പുലര്‍ച്ചെ 4.07 വരെയുണ്ടാകുമെന്ന് പറയപ്പെടുന്നു.
ലോകത്തിന്റെ പലഭാഗത്തുള്ളവര്‍ക്ക് ഗ്രഹണം ദൃശ്യമാകും. പ്രധാനമായും ചിലി, അര്‍ജന്റീന, ഉറുഗ്വായ്, പടിഞ്ഞാറന്‍ പരഗ്വായ്, ദക്ഷിണ പടിഞ്ഞാറന്‍ ബൊളീവിയ, ദക്ഷിണകിഴക്കന്‍ പെറു, ബ്രസീല്‍ എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം വ്യക്തമായി കാണാന്‍ കഴിയും. എന്നാല്‍, 2022ലെ ആദ്യ ഭാഗിക സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ലെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്.
Post Your Comments