കൊച്ചി: 2022ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് വൈകുന്നേരം രാജ്യത്ത് ദൃശ്യമാകും. അതേസമയം, ഭാഗിക ഗ്രഹണമാണ് ഇന്ത്യയില്‍ കാണാനാവുക. രാജ്യത്ത് ജലന്ധറിലാണ് ഏറ്റവും നന്നായി സൂര്യഗ്രഹണം കാണാനാവുക.
Read Also: മോദി സർക്കാരിന്റെ തൊഴിൽ നയം പരാജയം: തോമസ് ഐസക്ക്
ജലന്ധറില്‍ സൂര്യബിംബത്തിന്റെ 51 ശതമാനം മറയ്ക്കപ്പെടും. കേരളത്തില്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ സൂര്യബിംബം മറയ്ക്കപ്പെടുകയുള്ളു. വൈകിട്ട് 5.52നാണ് കേരളത്തില്‍ ഗ്രഹണം കാണാനാവുക. കോഴിക്കോട് 7.5 ശതമാനവും തിരുവനന്തപുരത്ത് 2.7 ശതമാനവും ഗ്രഹണം ദൃശ്യമാകും.
ഡല്‍ഹിയില്‍ 43.8 ശതമാനം ഗ്രഹണം കാണാനാകും. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും ഗ്രഹണം കാണാന്‍ സാധിക്കും. മുംബൈയില്‍ 24 ശതമാനമായിരിക്കും കാണാനാവുക.
യൂറോപ്പിലും ആഫ്രിക്കയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങളിലും പടിഞ്ഞാറന്‍ ഏഷ്യയിലും ടിഞ്ഞാറന്‍ സൈബീരിയയിലും ഗ്രഹണം ദൃശ്യമാകും. ഇന്ത്യയില്‍ അടുത്ത സൂര്യഗ്രഹണം 2027 ആഗസ്റ്റ് രണ്ടിനാവും ദൃശ്യമാവുക. ഏപ്രില്‍ 30നായിരുന്നു ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം.
സൂര്യനും ഭൂമിയ്ക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണ്ണമായോ മറയുന്നതാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും നേര്‍രേഖയില്‍ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക.
Post Your Comments