Latest NewsNewsIndia

പൗരത്വ നിയമം രാജ്യത്തിന്റെ മതപരവും സാമൂഹികവുമായ ഐക്യത്തെ അസ്വസ്ഥമാക്കും : വിമർശനവുമായി ശരദ് പവാർ

മുംബൈ : പൗരത്വ നിയമത്തിനെതിരെ വിമർശനവുമായി എന്‍സിപി നേതാവ് ശരദ് പവാര്‍. പുതിയ പൗരത്വ നിയമം രാജ്യത്തിന്റെ മതപരവും സാമൂഹികവുമായ ഐക്യത്തെ അസ്വസ്ഥമാക്കും. ഒരു തരത്തിലും ഇതിനോട് യോജിക്കാനാകില്ല. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ മാത്രമല്ല രാജ്യത്തിന്റെ പുരോ​ഗതിയും ഐക്യവും ആ​ഗ്രഹിക്കുന്നവരും പൗരത്വ ഭേദഗതി നിയമത്തെ എതിർക്കും മതേതര രാഷ്ട്രമായി ഇന്ത്യ നിലനിൽക്കണമെന്ന് ആ​ഗ്രഹിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കുമെന്നും രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് സർക്കാർ നടത്തുന്നതെന്നും പവാർ പറഞ്ഞു.

Also read : എൻ ആർ സി നടപ്പിലാക്കാൻ സമ്മതിക്കില്ലെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി, സംസ്ഥാനത്ത് കൂടതൽ പേരും പൗരത്വം തെളിയിക്കാൻ രേഖകളില്ലാത്തവർ

പാകിസ്ഥാൻ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ മാത്രം എന്തുകൊണ്ടാണ് സർക്കാർ പരിഗണിച്ചതെന്നും ?ശ്രീലങ്കയില്‍ നിന്ന് വന്ന തമിഴ് അഭയാര്‍ത്ഥികളെ സര്‍ക്കാര്‍ അവഗണിച്ചില്ലേ എന്നും പവാർ ചോദിച്ചു. സിഎഎ കേന്ദ്ര നിയമമായിരിക്കാം. പക്ഷേ, അവ നടപ്പാക്കേണ്ടത് സംസ്ഥാനത്തെ ഏജന്‍സികള്‍ വഴിയാണെന്നും ശരദ് പവാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button