റായ്പുര്‍: ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതിനെതിരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുകയാണെങ്കില്‍ അതില്‍ ഒപ്പ് വെക്കാതിരിക്കുന്ന ആദ്യത്തെയാള്‍ താന്‍ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രകാരം, ഭൂമിയോ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളോ ഇല്ലാത്തതിനാല്‍ ചത്തീസ്ഗഢിലെ പകുതിയിലധികം പേര്‍ക്കും തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ സാധിക്കുകയില്ലെന്നും ബാഘേല്‍ കൂട്ടിച്ചേര്‍ത്തു. ഛത്തീസ്ഗഢിലെ പകുതിയിലധികം പേര്‍ക്കും പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകളില്ല. കാരണം അവരുടെ പൂര്‍വികര്‍ നിരക്ഷരരും വ്യത്യസ്ത സംസ്ഥാനങ്ങളില്‍നിന്നും ഗ്രാമങ്ങളില്‍നിന്നും കുടിയേറിയവരുമാണ് അദ്ദേഹം പറഞ്ഞു.
Chhattisgarh Chief Minister Bhupesh Baghel: If NRC (National Register of Citizens) is implemented, I will be the first person who will not sign the register. pic.twitter.com/KnbNMVDKbT
— ANI (@ANI) December 21, 2019
Post Your Comments