Latest NewsNewsTechnology

മാറ്റങ്ങള്‍ ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ യുവത്വത്തെ ലക്ഷ്യമാക്കി ഹൈബ്രിഡ് സംവിധാനമുള്ള സ്മാര്‍ട്ട് ഫോണ്‍ മൊബൈല്‍ വിപണി കീഴടക്കാനെത്തുന്നു

മാറ്റങ്ങള്‍ ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ യുവത്വത്തെ ലക്ഷ്യമാക്കി ഹൈബ്രിഡ് സംവിധാനമുള്ള സ്മാര്‍ട്ട് ഫോണ്‍ മൊബൈല്‍ വിപണി കീഴടക്കാനെത്തുന്നു. കഴിഞ്ഞയാഴ്ച അവതരിപ്പിച്ച നോക്കിയ 2.3 ആണ് ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ എന്ന രീതിയിലാണ് ഫോണ്‍ അവതരിപ്പിച്ചിരുന്നത്. ഫോണില്‍ രണ്ടുദിവസം വരെ ഉപയോഗിക്കാവുന്ന ബാറ്ററി വാഗ്ദാനം ചെയ്തു കൊണ്ടുള്ള സവിശേഷതകള്‍ ഉള്‍പ്പെട്ടിരിക്കുന്നു.

ആഗോളതലത്തില്‍ ഈമാസം പകുതിയോടെ വില്‍പ്പനയ്‌ക്കെത്തുന്ന ഫോണ്‍ ഇന്ത്യന്‍ വിപണിയിലും അതേസമയത്തു തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈബ്രിഡ് ഇരട്ട സിംകാര്‍ഡ് സംവിധാനമുള്ള ഫോമില്‍ 400 ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാനാവുമെന്ന് കമ്ബനി അവകാശപ്പെടുന്നു.

ഇരട്ട ക്യാമറാ സെറ്റപ്പാണ് ഫോണിന്റെ പിന്‍ഭാഗത്തുള്ളത്. പ്രധാന ക്യാമറ 13 മെഗാപിക്‌സലിന്റെയും രണ്ടാം ക്യാമറ രണ്ട് മെഗാപിക്‌സലിന്റെയുമാണ്. രണ്ട് ജി.ബി.യായിരിക്കും റാം. 32 ജി.ബി. ഇന്‍ബില്‍റ്റ് സ്റ്റോറേജുണ്ടാകും.

ആന്‍ഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. 4000 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിലുണ്ടാവുക. ഡെഡിക്കേറ്റഡ് ഗൂഗിള്‍ അസിസ്റ്റന്‍സ് ബട്ടണും മറ്റ് കണക്ടിവിറ്റി സംവിധാനങ്ങളും ഈ ബജറ്റ് ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button