Latest NewsNewsIndia

പൗരത്വ ബില്ലില്‍ പ്രതിഷേധവുമായി അരുന്ധതി റോയി; ബാങ്കില്‍ വരിനിന്നപോലെ വീണ്ടും അനുസരണയോടെ വരിനില്‍ക്കാന്‍ പോവുകയാണോ?

പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് രാജ്യത്ത് വിവിധ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ പ്രതികരണവുമായി നിരവധി ആള്‍ക്കാരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോഴിതാ പൗരത്വ ബില്ലിനെതിരെ പ്രതികരണവുമായി വന്നിരിക്കുകയാണ് എഴുത്തുകാരിയും സാമൂഹ്യനിരീക്ഷകയുമായ അരുന്ധതി റോയ്. ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനങ്ങളോട് അണിനിരക്കാനും ശബ്ദമുയര്‍ത്തണമെന്നും ഇവര്‍ പറയുന്നു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്ന നമ്മള്‍ ഒരിക്കല്‍ കൂടി വരിനില്‍ക്കാന്‍ പോവുകയാണോ എന്നും അവര്‍ ചോദിക്കുന്നു. ഇപ്പോള്‍ പൗരത്വ ബില്ലും അവര്‍ ഇതുപോലെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. 1935 ലെ നാസി ഭരണകാലത്ത് നടപ്പാക്കിയ ന്യൂറംബര്‍ഗ് നിയമങ്ങളുടെ ഫലത്തെ ഓര്‍പ്പിപ്പിക്കും വിധം നമ്മള്‍ വിനീതരായി നില്‍ക്കാന്‍ പോവുകയാണോ എന്നും അരുന്ധതി റോയി പ്രതികരിച്ചു. അങ്ങനെ നമ്മള്‍ ചെയ്യുകയാണെങ്കില്‍, ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളിയാണ് ഇതെന്നും അരുന്ധതി പറയുന്നു. കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷമായ ഭാഷയിലാണ് അരുന്ധതി റോയി പ്രതികരിച്ചത്. നമ്മുടെ ഭരണഘടന തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അരുന്ധതി വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button