Latest NewsNewsIndiaCrime

കാണാതാകുന്നവരെ കണ്ടുപിടിക്കുന്നത് ഇനി ഈസി, വമ്പന്‍ മുഖം തിരിച്ചറിയല്‍ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍

ഇനി കാണാതായവരെ കണ്ടെത്തുന്നത് എളപ്പമാകും. ആരെയേലും കണ്ടിട്ട് പെട്ടന്ന് കാണാതെ ആയ ആളാണോ ഇയാൾ എന്ന സംശയം ഉണ്ടായാല്‍ ഇനി അധികം ബുദ്ധിമുട്ടാതെ ഉത്തരം കണ്ടെത്താം. പൊലീസുകാര്‍ക്ക് ഫോണില്‍ ഫോട്ടോ ഡേറ്റാ ബാങ്കുമായി കണക്ടു ചെയ്ത് പരിശോധിച്ചാല്‍ നിമഷങ്ങള്‍ കൊണ്ട് അറിയാന്‍ സാധിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മുഖം തിരിച്ചറിയല്‍ സംവിധാനം നിർമിക്കാനുള്ള ഒരുക്കത്തിലാണ് നമ്മുടെ രാജ്യം. എന്നാല്‍ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകാന്‍ ഇനിയും കുറച്ച് നാൾ കൂടി കാത്തിരിക്കേണ്ടി വരും. പ്രധാന വെല്ലുവിളി സ്വകാര്യത സംബന്ധിച്ച കാര്യങ്ങളാണ്. ആധാര്‍ കാര്‍ഡിനെതിരെ വരെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ന്ന നാടാണ് നമ്മുടേതെന്ന് ഓര്‍ക്കണം. ഏതായാലും പുതിയ സംവിധാനം ഒരുക്കാനുള്ള സാങ്കേതിക നടപടികള്‍ എല്ലാം തന്നെ ഊര്‍ജിതമായി നടക്കുകയാണ്.

ഇത്തരമൊരു സംവിധാനത്തിന് നിരവധി പ്രയോജനങ്ങള്‍ ഉണ്ട്. നിലവില്‍ ചെറിയ തോതിലുള്ള ഡേറ്റാ ബാങ്ക് പോലും വളരെ ഗുണം ചെയ്യുന്നു എന്നതാണ് മോഡി സര്‍ക്കാരിനെ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ ബച്പന്‍ ബച്ചാവോ ആന്ദോളന്‍ കഴിഞ്ഞ 15 മാസത്തിനിടെ കാണാതായ 10,561 കുട്ടികളെ കണ്ടെത്തിയിരുന്നു. ഇവരില്‍ കൂടുതല്‍ പേരും തട്ടിക്കൊണ്ടുപോകപ്പെട്ടവരാണ്. ഇവരെ കണ്ടുപിടിക്കാന്‍ സഹായിച്ചത് ഡൽഹി പൊലീസിന്റെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്‌നോളജിയാണ്. ഇന്ത്യയില്‍ ഏകദേശം മൂന്നു ലക്ഷത്തോളം കുട്ടികളാണ് കാണാതായവരുടെ പട്ടികയില്‍ ഉള്ളത്. ഇവരില്‍ 1 ലക്ഷം പേര്‍ വിവിധ സംഘടനകളുടെ കീഴിലാണ്. ഇവരെ തിരിച്ചറിയിക എളുപ്പമല്ല. എന്നാല്‍, മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ ഇത് വളരെ എളുപ്പമാകും.

ജനസംഖ്യയ്ക്ക് അനുസരിച്ച് പൊലീസുകാരുടെ എണ്ണം കുറവായ ഇന്ത്യയില്‍ കാണാതായ ആയരിക്കണക്കിനു കുട്ടികളെ, 1.37 കോടി ആളുകള്‍ക്കിയില്‍ തിരയുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇത് ഇന്ത്യയില്‍ സംവിധാനത്തിന്‍റെ പ്രസക്തി കൂടുന്നു. ഡൽഹി സർക്കാർ ഈ സാങ്കേതികവിദ്യ 2018ല്‍ പ്രയോഗത്തില്‍ വരുത്തിയിരുന്നു. ആന്ധ്രയും പഞ്ചാബുമാണ് ഈ വിദ്യ പ്രയോജനപ്പെടുത്തുന്ന മറ്റു രണ്ടു സംസ്ഥാനങ്ങള്‍.

രാജ്യത്തെ 29 സംസ്ഥാനങ്ങളും ഏഴു യൂണിയന്‍ ടെറിറ്ററികളും ഉള്‍പ്പെടുത്തി ഈ പദ്ധതി നടപ്പിലാക്കുക എളുപ്പമല്ല. ഇത്രയും സ്ഥലങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഒരു കുടക്കീഴിലാക്കുക എന്നത് ശ്രമകരമായ കാര്യമാണ്. രാജ്യത്ത് അതിവേഗം വളരുന്ന സിസിടിവി ക്യാമറകളില്‍ നിന്നു ലഭിക്കുന്ന ഡേറ്റയും പാസ്‌പോര്‍ട്ടുകളില്‍ നിന്നും മറ്റും ലഭിക്കുന്ന ഫോട്ടോകളും എല്ലാമടങ്ങുന്ന ഒരു ഡേറ്റാബാങ്ക് ആയിരിക്കും രൂപീകരിക്കുക. സംശയമുള്ള ആളുകളെക്കുറിച്ച് പത്രങ്ങളും മറ്റും പ്രസിദ്ധികരിച്ച ഫോട്ടോകളും ആര്‍ട്ടിസ്റ്റുകള്‍ വരച്ച സ്‌കെച്ചുകളും ഇതില്‍ ഉള്‍പ്പെടുത്തും. സിസിടിവി ക്യാമറകളില്‍ സംശയിക്കേണ്ട ഒരാളെക്കണ്ടാല്‍ അപ്പോള്‍ത്തന്നെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കും. കൂടാതെ പൊലീസുകാര്‍ക്ക് കയ്യില്‍ കൊണ്ടുനടക്കാവുന്ന ക്യാമറാ സിസ്റ്റങ്ങളും നല്‍കും. സംശയമുള്ള ആളുകളെ കാണുമ്പോൾ തന്നെ ഫോട്ടോയെടുത്ത് ആപ്പിലൂടെ ഡേറ്റാ ബാങ്കുമായി ഒത്തുനോക്കാനാകും.

എന്നാല്‍ പദ്ധതിയുമായി സഹകരിക്കുന്നത് വിദേശ കമ്പനികളാണെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഡല്‍ഹിയില്‍ പദ്ധതി നടപ്പിലാക്കിയത് ഇന്ത്യന്‍ കമ്പനിയായ പ്രമാ ടെക്നോളജീസും ചൈനീസ് കമ്പനിയായ ഹൈക് വിഷനും ചേര്‍ന്നായിരുന്നു. കുറ്റകൃത്യങ്ങൾ കുറയ്ക്കാനും സുരക്ഷ ഉറപ്പാക്കാനും ഇപ്പോൾ തന്നെ സിസിടിവികൾ സഹായിക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. വിപുലമായ ഈ സംവിധാനം നടപ്പില്‍ വന്നാല്‍ കൂടുതല്‍ കാര്യക്ഷമമായി കുറ്റകൃത്യങ്ങൾ തടയുവാനും കുറ്റവാളികളെ കണ്ടെത്തുവാനും സഹായിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ വ്യക്തികളുടെ സ്വകര്യത വലിയ ചര്‍ച്ചയാകുന്ന ഈ കാലത്ത് പ്രതിഷേധങ്ങളെ മറികടന്ന് പദ്ധതി സര്‍ക്കാര്‍ എങ്ങനെ നടപ്പിലാക്കും എന്നത് കാത്തിരുന്നു കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button