Latest NewsNewsBahrainGulf

269 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ഗൾഫ് രാജ്യം

മനാമ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ബഹ്‌റൈൻ. 269 തടവുകാര്‍ക്കാകും പൊതുമാപ്പ് നൽകുക. ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസ്സ അല്‍ ഖലീഫയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നുഷ്യത്വപരമായ പരിഗണനകളുടെ പേരിലാണിതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

Also read : യുഎഇയില്‍ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം : പ്രവാസി അറസ്റ്റിൽ

ശിക്ഷാ കാലാവധിയുടെ പകുതി പൂര്‍ത്തിയാക്കിയവര്‍ക്ക് ശിക്ഷയില്‍ ഇളവും ലഭിക്കും. ശിക്ഷയുടെ പകുതി പൂര്‍ത്തീകരിച്ചശേഷം റിഹാബിലിറ്റേഷന്‍, റിഫോം കേന്ദ്രങ്ങളില്‍ കഴിയുന്ന 530 പേര്‍ക്കായിരിക്കും മോചനം ലഭിക്കുക. ഇവര്‍ സാമൂഹിക സേവനങ്ങളിലും മറ്റ് പുനരധിവാസ പരിപാടികളിലും പരിശീലനങ്ങളിലും പങ്കെടുക്കേണ്ടതുണ്ട്. ചില സ്ഥലങ്ങളില്‍ ഇവര്‍ക്ക് തുടര്‍ന്നും പ്രവേശിക്കാനുമാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button