ലക്‌നൗ: ലക്‌നൗ ജില്ലാ ജയിലില്‍ 63 പേര്‍ക്ക് എച്ച്ഐവി അണുബാധ സ്ഥരീകരിച്ചതായി ജയില്‍ അധികൃതരുടെ സ്ഥിരീകരണം. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ 36 പേര്‍ക്ക് കൂടി എച്ച്ഐവി ബാധ സ്ഥിരീകരിക്കുകയായിരുന്നു. തടവുകാര്‍ക്കിടയില്‍ പരിശോധന നടത്തുന്നതിന് ആവശ്യമായ ടെസ്റ്റിങ് കിറ്റുകള്‍ ലഭ്യമാവുന്നില്ലെന്നും ഇത് കാരണം പരിശോധന വൈകുന്നെന്നും കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ അധികൃതര്‍ പരാതിപ്പെട്ടിരുന്നു.
Read Also: ചായ കുടിക്കാൻ ഭർത്താവ് വരാത്തതിന്റെ മനോദു:ഖം: ജീവനൊടുക്കാൻ ശ്രമിച്ച് ഭാര്യ
എച്ച്ഐവി സ്ഥിരീകരിക്കപ്പെട്ട തടവുകാരില്‍ ഭൂരിപക്ഷം പേരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നവരാണെന്നും ജയില്‍ അധികൃതര്‍ വിശദീകരിക്കുന്നു. ജയിലിന് പുറത്തുവെച്ച് മയക്കുമരുന്ന് ഉപയോഗത്തിനായി ഇവര്‍ ഉപയോഗിച്ചിരുന്ന സിറിഞ്ചുകളിലൂടെയാണ് രോഗം പകര്‍ന്നതെന്നാണ് ജയില്‍ അധികൃതരുടെ അനുമാനം. ജയിലില്‍ പ്രവേശിച്ച ശേഷം ആര്‍ക്കും എച്ച്ഐവി ബാധയേറ്റിട്ടില്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
എച്ച്ഐവി പോസിറ്റീവാണെന്ന് സ്ഥിരീകരിക്കപ്പെട്ട എല്ലാ തടവുകാര്‍ക്കും ലക്‌നൗവിലെ ഒരു ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുന്നുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്. രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവിടെ ആരും എച്ച്ഐവി ബാധിതരായി മരിച്ചിട്ടില്ലെന്നും നിലവില്‍ രോഗികളുടെ ക്ഷേമം ഉറപ്പാക്കാനും രോഗബാധ ജയിലിന് പുറത്തേക്ക് വ്യാപിപ്പിക്കാതിരിക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും അധികൃതര്‍ പറയുന്നു.
Post Your Comments