ന്യൂഡല്‍ഹി: രാജ്യത്തെ രക്ഷിക്കാന്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങി സമരംനടത്തേണ്ട സമയമായെന്ന് ആഹ്വാനം ചെയ്‌ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ‘ഏതുവ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും അങ്ങനെയൊരു സമയംവരും. രാജ്യത്തെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിനായി പോരാടണം. അനീതി സഹിക്കുന്നത് വലിയ കുറ്റകൃത്യമാണ്. അതിനാല്‍ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ ഉണരണം. നമ്മുടെ യുവാക്കള്‍ ജോലിക്കായി അലയുന്നു. ജീവിക്കാന്‍പറ്റാത്തത്ര കര്‍ഷകരുടെ പ്രശ്നങ്ങള്‍കൂടിയെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.
ജി.എസ്.ടി. നടപ്പാക്കിയതോടെ മോദിയുടെ ഖജനാവ് കാലിയായോ. ആര്‍.ബി.ഐ.യുടെ കൈയില്‍നിന്നെടുത്ത ദശലക്ഷക്കണക്കിന് പണം എവിടെപ്പോയി. എന്തുകൊണ്ടാണ് പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍ക്കുന്നത്. ഇതൊക്കെ അന്വേഷിക്കേണ്ടേയെന്നും സോണിയ ഗാന്ധി ചോദിക്കുകയുണ്ടായി.
Post Your Comments