
തിരുവനന്തപുരം: കാര്യവട്ടത്ത് രണ്ടാം ടി20യില്‍ വിന്‍ഡീസിനെതിരെ ചുവടുപിഴച്ച് ഇന്ത്യ. നാലാം ഓവറിലെ ആദ്യ പന്തില്‍ 11 പന്തില്‍ 11 റണ്‍സെടുത്ത കെ എല്‍ രാഹുലിനെ ഖാരി പിയറി പുറത്താക്കി.ആദ്യം ബാറ്റിങ്ങിനിറങ്ങിയ രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും ആദ്യ ഓവറില്‍ 12 റണ്‍സ് അടിച്ചെടുത്തു. അടുത്ത രണ്ട് ഓവറില്‍ നിന്നായി 12 റണ്‍സും നേടി. എന്നാല്‍ നാലാം ഓവറിലെ ആദ്യ പന്തില്‍ സ്‌പിന്നര്‍ ഖാരി പിയറി രാഹുലിനെ മടക്കുകയായിരുന്നു. അതേസമയം സഞ്ജു സാംസണ്‍ ഇല്ലാതെയിറങ്ങിയ കോഹ്ലിപ്പട കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെയാണ് നിലനിർത്തിയത്.
Post Your Comments