ദുബായ് : അതിവേഗതയെ തുടര്‍ന്ന് ദുബായില്‍ പൊലീസ് 50 വാഹനങ്ങള്‍ പിടിച്ചെടുത്തു. മറ്റുള്ളവരുടെ ജീവനു ഭീഷണിയുയര്‍ത്തി അശ്രദ്ധയോടെയും അമിതവേഗത്തിലും ‘മരണപ്പാച്ചില്‍’ നടത്തിയ 50 വാഹനങ്ങളാണ് ദുബായ് പൊലീസ് പിടിച്ചെടുത്തത്. ഈ വാഹനങ്ങള്‍ 60 ദിവസത്തേയ്ക്ക് വിട്ടുകൊടുക്കുകയില്ല. ഡ്രൈവര്‍മാര്‍ 12,000 ദിര്‍ഹം പിഴ അടയ്ക്കണം. ഡ്രൈവിങ് ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റുകള്‍ ചുമത്തുകയും ചെയ്തു.
മത്സരിച്ച് പായുന്ന ഇത്തരം വാഹനങ്ങളെ പിടികൂടാന്‍ പൊലീസ് നടത്തിയ പ്രത്യേക പട്രോളിങ്ങിലാണ് നടപടിയെന്ന് ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രി.സെയിഫ് മുഹൈര്‍ അല്‍ മന്‍സൂരി പറഞ്ഞു. എല്ലാവരുടെയും ജീവാപായമുണ്ടാക്കാനിടയുള്ള ഇത്തരം ഓട്ടം പൊലീസ് ഒരിക്കലും അനുവദിക്കില്ല. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെ പോലും ചില വാഹനങ്ങള്‍ സഞ്ചരിച്ചതായി കണ്ടെത്തി.
Post Your Comments