PalakkadKeralaNattuvarthaLatest NewsNews

അമിതവേ​ഗത്തിലെത്തിയ കാർ ഇരുചക്ര വാഹനത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന നല്ലേപ്പിള്ളി പാറക്കൽ സ്വദേശി മണികണ്ഠൻ(43) ആണ് മരിച്ചത്

പാലക്കാട്: പാലക്കാട് ചിറ്റൂർ അമ്പാട്ട് പാളയത്തിന് സമീപം ഇരുചക്ര വാഹനത്തിൽ കാറിടിച്ച് യുവാവ് മരിച്ചു. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന നല്ലേപ്പിള്ളി പാറക്കൽ സ്വദേശി മണികണ്ഠൻ(43) ആണ് മരിച്ചത്.

പുലർച്ചെ 3.45-ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ മണികണ്ഠന്റെ ശരീര ഭാഗങ്ങൾ ചിന്നിത്തെറിച്ചു. ഇരുചക്ര വാഹനം പൂർണമായും കത്തി നശിച്ചു.

Read Also : പൂർവ വിദ്യാർത്ഥി സം​ഗമത്തിൽ സംസാരിക്കവെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

അപകടത്തിൽ കാർ യാത്രക്കാരായ നാലുപേർക്കും പരുക്കേറ്റിട്ടുണ്ട്. കാറിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button