Latest NewsNewsIndia

160 കി.മീ വേഗത്തില്‍ കാറോടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ ലൈവ് ചെയ്യുന്നതിനിടെ അപകടം:യുവാക്കള്‍ക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: അമിത വേഗത്തില്‍ കാറോടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ ലൈവായി പങ്കുവെക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. അഹമ്മദാബാദ് സ്വദേശികളായ അമന്‍ മെഹബൂബ് ഭായ്, ചിരാഗ് കുമാര്‍ കെ. പട്ടേല്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ ചികിത്സയിലാണ്. അഹമ്മദാബാദില്‍നിന്ന് 100 കിലോമീറ്റര്‍ അകലുള്ള ഗുജറാത്തിലെ അദാസിലെ ദേശീയപാത 48-ല്‍ ആയിരുന്നു സംഭവം.

Read Also: മലപ്പുറത്ത് സ്ഥിരീകരിച്ച അമീബിക് മസ്തിഷ്‌കജ്വരം: നിരീക്ഷണത്തിലുള്ള 4 കുട്ടികളുടെ പരിശോധന ഫലം പുറത്ത്

അഹമ്മദാബാദില്‍നിന്ന് മുംബൈയിലേക്ക് മാരുതി സുസുക്കി ബ്രെസ കാറില്‍ പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. 22-നും 27-നും ഇടയില്‍ പ്രായമുള്ള അഞ്ച് യുവാക്കളാണ് കാറിലുണ്ടായിരുന്നത്.

അപകടം ഉണ്ടാവുന്നതിന് തൊട്ടു മുന്‍പ് ഇവര്‍ ഇസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ലൈവ് സ്ട്രീമിങ് വീഡിയോ പുറത്തുവന്നിട്ടുണ്ട്. യാത്രയുടെ ദൃശ്യങ്ങള്‍ തത്സമയം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാനായിരുന്നു ഇവരുടെ പദ്ധതി.

160 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന കാര്‍ മറ്റു വാഹനങ്ങളെ അപകടകരമായ രീതിയില്‍ മറികടക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതിനിടെയായിരുന്നു അപകടം. കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു എന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. കാറോടിച്ച ഷഹബാസ് പത്താന്‍ എന്ന മുസ്തഫക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button