KeralaLatest NewsNews

പട്ടിണി ഉണ്ടായിരുന്നില്ലെന്ന് ശ്രീദേവി തന്റെ നിലപാട് മാറ്റിയപ്പോഴും വീടെന്നു പറയുന്ന ആ ഷെഡിലെ അവസ്ഥ വളരെ പരിതാപകരം : കുട്ടികള്‍ക്ക് കളിപ്പാട്ടമോ ഡ്രസ്സോ ഒന്നുമില്ല.. കുട്ടികളുടേയും ആ അമ്മയുടേയും ജീവിതം യാതനകള്‍ നിറഞ്ഞത്

തിരുവനന്തപുരം : പട്ടിണി ഉണ്ടായിരുന്നില്ലെന്ന് ശ്രീദേവി തന്റെ നിലപാട് മാറ്റിയപ്പോഴും വീടെന്നു പറയുന്ന ആ ഷെഡിലെ അവസ്ഥ വളരെ പരിതാപകരംകുട്ടികള്‍ക്ക് കളിപ്പാട്ടമോ ഡ്രസ്സോ ഒന്നുമില്ല. കൈതമുക്കില്‍ റെയില്‍വേ പാതയോടു ചേര്‍ന്നതാണ് അടച്ചുറപ്പില്ലാതെ, ഫ്‌ലക്‌സു ബോര്‍ഡുകളും തകര ഷീറ്റുകളും കൊണ്ടു നിര്‍മിച്ച കൂര. ട്രെയിന്‍ പോകുമ്പോള്‍ മണ്ണുകൊണ്ടുള്ള തറ കുലുങ്ങും. കാറ്റില്‍ തുണിത്തൊട്ടില്‍ ആഞ്ഞുലയും. പറക്കമുറ്റാത്ത ആറു കുഞ്ഞുങ്ങള്‍ കഴിഞ്ഞിരുന്ന ഇടം. മുഷിഞ്ഞ തുണികളും പഴകിയ കുറച്ചു പാത്രങ്ങളും ഒരു മൂലയില്‍ കൂട്ടിയിട്ടിരിക്കുന്നു.

Read Also : കുട്ടികള്‍ മണ്ണ് കഴിച്ച് വിശപ്പടക്കിയതല്ലെന്ന മാതാവിന്റെ നിലപാട് മാറ്റത്തെ തള്ളി ശിശുക്ഷേമ സമിതി

ആറു കുഞ്ഞുങ്ങളുണ്ടായിരുന്നിട്ടും ഒരു കളിപ്പാട്ടത്തിന്റെ കഷണം പോലും കാണാനില്ല. ഇവിടെ ഈ കുട്ടികളുടേയും അവരുടെ അമ്മ ശ്രീദേവിയുടെയും ജീവിതം യാതനകള്‍ നിറഞ്ഞതായിരുന്നുവെന്നു അയല്‍വാസികള്‍ പറഞ്ഞു. മിക്കവാറും ദിവസങ്ങളില്‍ ഭര്‍ത്താവ് മദ്യപിച്ചെത്തി ശ്രീദേവിയെയും കുഞ്ഞുങ്ങളെയും വല്ലാതെ ഉപദ്രവിക്കുമായിരുന്നു.

കരച്ചില്‍ കേട്ട് പലപ്പോഴും അയല്‍വാസികള്‍ ഓടിയെത്തി പിടിച്ചുമാറ്റുമായിരുന്നു. ഓടിയെത്തുന്നവരേയും ഉപദ്രവിക്കുമെന്നായപ്പോള്‍ ആരും വരാനില്ലാതായി. എങ്കിലും കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ എത്താതിരിക്കുന്നതെങ്ങിനെ, പലപ്പോഴും ഭക്ഷണവുമായി എത്തിയിട്ടുണ്ടെന്നു അയല്‍വാസിയായ അമ്പിളി പറഞ്ഞു. പ്രദേശത്തെ സന്നദ്ധസംഘടനകളും ചെറുപ്പക്കാരും ഇവര്‍ക്കു സഹായമെത്തിച്ചിരുന്നു.

നാലു ദിവസം മുന്‍പും ശ്രീദേവിയെ ക്രൂരമായി അടിച്ചു. ഇതറിഞ്ഞ ഏതാനും രാഷ്ട്രീയ പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭാര്യയെയും കുട്ടികളെയും ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് സന്ധ്യയ്ക്ക് വീണ്ടും മര്‍ദനം തുടങ്ങി. സഹായിക്കാന്‍ ചെല്ലുന്നവരെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം വിളിച്ച് ഓടിക്കുന്ന സ്വഭാവമാണ് ഭര്‍ത്താവിന് ഉണ്ടായിരുന്നതെന്നു അയല്‍വാസിയായ വല്‍സലയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button