ചെന്നൈ: കുടുംബ വഴക്കിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആത്മഹത്യ ചെയ്തു. 2 പെണ്‍മക്കള്‍ക്കൊപ്പം ട്രെയിനിന് മുന്നിലേക്ക് ചാടിയാണ് 35കാരിയായ യുവതിയും മക്കളും മരിച്ചത്. തമിഴ്‌നാട്ടിലാണ് നാടിനെ നടുക്കിയ മരണം ഉണ്ടായത്. റാണിപ്പേടിലെ റെയില്‍വേ സ്റ്റേഷനിലാണ് ദാരുണമായ സംഭവം നടന്നത്.
Read Also: ടി.പി കേസിലെ പ്രതികള്‍ കെ.കെ രമയ്ക്ക് 7.5 ലക്ഷം രൂപയും മകന് 5 ലക്ഷവും നല്‍കണം
വെണ്ണില എന്ന യുവതിയും അഞ്ചും മൂന്നും വയസ്സുള്ള പെണ്‍മക്കളുമാണ് മരിച്ചത്. സൈനിക ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് സംഭവം. തര്‍ക്കം പതിവായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. മൂവരും സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Post Your Comments