തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജനയില്‍ അനുവദിക്കുന്ന പണവും ലൈഫില്‍ ഉപയോഗിക്കുന്നതിനാല്‍ പിഎംഎവൈയുടെ ലോഗോയും പേരും ലൈഫ് വീടുകളില്‍ പതിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇതിന് പുറമെ ലൈഫ് പദ്ധതിയുടെ ചെലവിന്റെയും വായ്പയുടെയും വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് എജി സര്‍ക്കാരിന് കത്തയച്ചു.
അതേസമയം ലൈഫ് വായ്പയും പൊതുകടത്തില്‍ ഉള്‍പ്പെടുത്തുമോ എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക. നിലവില്‍ ലൈഫില്‍ വീട് ഒന്നിന് ഗ്രാമീണ മേഖലയില്‍ 72000 രൂപയും നഗരങ്ങളില്‍ ഒന്നരലക്ഷം രൂപയുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം. പാര്‍പ്പിട പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ബ്രാന്‍ഡിങ് എന്ന രീതിയിലാണ് ലോഗോയും പദ്ധതിയുടെ പേരും കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സംസ്ഥാനം അംഗീകരിക്കുന്നില്ല. സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ വീടെന്ന് തിരിച്ചറിയാത്ത തരത്തില്‍ പദ്ധതി നിര്‍വഹണം നടത്തണമെന്നാണ് തദ്ദേശവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കേന്ദ്രനിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ പിഎംഎവൈ ലോഗോ ഇല്ലെങ്കില്‍ കേന്ദ്രവിഹിതം മുടങ്ങും.
Post Your Comments