UAELatest NewsNewsGulf

തന്റെ കട്ടിലില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി

ദുബായ് : താമസ സ്ഥലത്ത് തന്റെ കട്ടിലില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി. മൂന്ന് വര്‍ഷം തടവും ശേഷം നാട് കടത്താനുമാണ് ദുബായ് ക്രിമിനല്‍ കോടതി ഉത്തരവിട്ടത്. ഇയാൾ ഏതു രാജ്യക്കാരനാണെന്നുള്ള വിവരങ്ങൾ ലഭ്യമല്ല. അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ സോണിലെ തൊഴിലാളികളുടെ താമസ സ്ഥലത്തായിരുന്നു സംഭവം നടന്നത്.

Also read : യുഎഇയിൽ വാഹനാപകടം : ഒരു മരണം, ഏഴു പേർക്ക് പരിക്ക്

സുഹൃത്തിനെ മര്‍ദിച്ചുവെന്ന് പ്രതി സമ്മതിച്ചുവെങ്കിലും, കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല മര്‍ദിച്ചതെന്ന് പ്രതി കോടതിയില്‍ പറഞ്ഞു.  അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോഴാണ് സുഹൃത്ത് മരിച്ച വിവരം അറിഞ്ഞത്. മുറിക്ക് പുറത്ത് മൃതദേഹം കണ്ട മറ്റ് തൊഴിലാളികള്‍ പൊലീസിനെ വിളിക്കാന്‍ തുടങ്ങിയതോടെ പ്രതി സ്ഥലത്തുനിന്നു രക്ഷപ്പെടുകയും, ഇയാളെ പിന്നീട് കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button