തൃശൂർ: പഞ്ചാമൃതത്തിൽ സയനൈഡ് ചേർത്ത് ഭാര്യാപിതാവടക്കം രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഒടുവിൽ പിടിയിൽ. വില്ലുപുരം വാന്നൂർ കോട്ടക്കരയിൽ ശരവണൻ (54) ആണ് അറസ്റ്റിലായത്. കേരളത്തിലെ വിവിധ ജില്ലകളിൽ 60 കവർച്ചകളോളം നടത്തിയ കേസിലെ പ്രതി കൂടിയാണ് ഇയാൾ. വില്ലുപുരത്തു നിന്നു 450 കിലോമീറ്ററോളം ബസിൽ സഞ്ചരിച്ച് തൃശൂർ അടക്കമുള്ള ജില്ലകളിലെത്തി മോഷണം നടത്തി മടങ്ങുകയായിരുന്നു രീതി.
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ കഴിഞ്ഞിറങ്ങി 15 മാസത്തിനകമാണ് 60 മോഷണക്കേസുകളും ഇയാൾ നടത്തിയത്. സയനൈഡ് കൊലക്കേസിൽ 2002ലാണ് ശരവണൻ പൊലീസ് പിടിയിലായത്.2 വർഷത്തിനു ശേഷം ആദ്യമായി പരോളിൽ പുറത്തിറങ്ങിയപ്പോൾ പാലക്കാട്ടു മാത്രം ഇയാൾ 15 തവണ മോഷണം നടത്തി.ജീവപര്യന്തം ശിക്ഷയ്ക്കൊടുവിൽ കഴിഞ്ഞവർഷം ഓഗസ്റ്റിൽ കടലൂർ സെൻട്രൽ ജയിലിൽ നിന്നു മോചിതനായി. പിന്നീട് 15 മാസത്തിനിടെ കേരളത്തിലെ വിവിധ ജില്ലകളിലെ ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ, ഓഫിസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ മോഷണം നടത്തുകയായിരുന്നു.
Post Your Comments