ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 6,000 രൂപ പണമായി നല്‍കണമെന്നു കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കു പാര്‍ട്ടിയധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശം.അര്‍ഹരായ എല്ലാവര്‍ക്കും പണം ലഭിക്കുന്നതിനു തടസമായ നൂലാമാലകള്‍ അടിയന്തരമായി നീക്കാനും അവര്‍ നിര്‍ദേശം നല്‍കി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി മാതൃവന്ദന യോജന (പി.എം.എം.വി.വൈ) നടപ്പാക്കിയപ്പോഴാണു പദ്ധതി കുരുക്കിലായതെന്നു സോണിയ കുറ്റപ്പെടുത്തി. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്‌തതിലുള്ള പ്രശ്‌നം മൂലം പണം കിട്ടുന്നില്ലെന്ന പരാതി വ്യാപകമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.തുക നൽകുന്നത് ആദ്യത്തെ കുഞ്ഞുണ്ടാകുമ്പോള്‍ മാത്രമായി നിജപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സോണിയ നിശിതമായി വിമര്‍ശിച്ചു
Post Your Comments