Latest NewsKeralaNews

പാമ്പ് ക​ടി​യേ​റ്റ​താ​യി സം​ശ​യം; നാ​ലാം ക്ലാ​സു​കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ അ​ധ്യാ​പ​ക​ര​ട​ക്കം പാഞ്ഞ​ത്​ 60 കി​ലോ​മീ​റ്റ​ര്‍

തൊ​ടു​പു​ഴ: വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റതായുള്ള സംശയത്തെ തുടർന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ അ​ധ്യാ​പ​ക​ര​ട​ക്കം സ​ഞ്ച​രി​ച്ച​ത്​ 60 കി​ലോ​മീ​റ്റ​ര്‍. തൊ​ടു​പു​ഴ​ക്ക്​ സ​മീ​പം ശാ​സ്താം​പാ​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ​വ. എ​ല്‍.​പി സ്കൂ​ളി​ല്‍ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​യാണ് സംഭവം. സ്കൂ​ള്‍ പ​രി​സ​ര​ത്ത് വെച്ച് പാമ്പ് കടിയേറ്റതായി വിദ്യാർത്ഥി സംശയം പ്രകടിപ്പിക്കുകയായിരുന്നു. സ്​​കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ അ​ര്‍​ഷാ​ദ്​ മു​ഹ​മ്മ​ദ്​ ഉ​ട​ന്‍ തന്റെറ കാ​റെ​ടു​ത്ത്​ മറ്റൊരു അ​ധ്യാ​പി​ക​യെ​യും കൂ​ട്ടി മൂ​ന്ന്​ കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ഇ​ട​വെ​ട്ടി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കും അ​വി​ടെ​നി​ന്ന്​ തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യിലേ​ക്കും​ കൊ​ണ്ടു​പോ​യി. കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന്​ വ​ല്ല്യ​മ്മ​യെ​യും ഒ​പ്പം കൂ​ട്ടിയിരുന്നു.

Read also: പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം : സ്‌കൂള്‍ കെട്ടിടം പൊളിച്ചു നീക്കുന്നത് സംബന്ധിച്ച് തീരുമാനമായി

ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌​​ കു​ട്ടി​ക്ക് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി​യെ​ങ്കി​ലും പാമ്പ്​ ക​ടി​യേ​റ്റ​താ​ണെ​ന്ന്​ സ്​​ഥി​രീ​ക​രി​ക്കാ​നാ​യി​ല്ല. തുടർന്ന് കോ​ട്ട​യ​ത്തെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ റ​ഫ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ പാമ്പു​ക​ടി​യേ​റ്റ​ത​ല്ലെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. അതേസമയം കുട്ടി നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button