Latest NewsKeralaNews

പാമ്പ് കടിയേറ്റുള്ള മരണം ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍

തിരുവനന്തപുരം: പാമ്പ് കടിയേറ്റുള്ള മരണം ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വന്നത് വനം വകുപ്പിന്റെ പ്രത്യേക ശിപാര്‍ശ പരിഗണിച്ച്. പാമ്പുകടിയേറ്റുള്ള മരണം ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ശിപാര്‍ശ നല്‍കിയത്. സംസ്ഥാനത്ത് 2011 മുതല്‍ 2025 ജനുവരി വരെ പാമ്പുകടിയേറ്റ് മരിച്ചത് 1149 പേര്‍. പുതിയ തീരുമാനത്തോടെ മരിക്കുന്നവരുടെ കുടുംബത്തിന് കൂടുതല്‍ നഷ്ടപരിഹാര തുക ലഭിക്കും.

Read Also: വീണ്ടും ജീവനെടുത്ത് കാട്ടാന: വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

മുന്‍കാല പ്രാബല്യമില്ലാതെയാണ് തീരുമാനം നടപ്പിലാക്കുക. വനത്തിനുള്ളില്‍ പാമ്പുകടിയേറ്റ് മരിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം തുടരും. പുതിയ തീരുമാനം ബാധിക്കുക വനത്തിന് പുറത്തുള്ള മരണങ്ങള്‍ക്ക്. തേനീച്ച ആക്രമണവും ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ആലോചന. ഇക്കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകും.

സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ തീവ്രത കണക്കിലെടുത്ത് മന്ത്രിസഭാ യോഗം മനുഷ്യ വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നു. മനുഷ്യ മൃഗ സംഘട്ടനങ്ങള്‍ പ്രതിരോധിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല സമിതിയും രൂപീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button