കട്ടപ്പന: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയെ ജന്മനാട്ടിലെത്തിച്ച് തെളിവെടുത്തു. ജോളിയുടെ മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തി. ജോളിയുടെ തറവാട്ടിലെ നായയെ 17 വര്‍ഷം മുന്‍പ് ഡോഗ് കില്‍ എന്ന കീടനാശിനി ഉപയോഗിച്ച് കൊന്നിരുന്നു. പരിചയമുള്ളവര്‍ വീട്ടില്‍ വരുമ്പോള്‍ നായ ദേഹത്തുകയറി സ്നേഹപ്രകടനം നടത്തിയിരുന്നതിനാലാണ് ഇങ്ങനെ ചെയ്തത്. ഇതിൽ നിന്നുള്ള ധൈര്യത്തോടെയാണ് ജോളി കുടുംബാംഗങ്ങളെ കൊല്ലാന്‍ വിഷം തിരഞ്ഞെടുത്തത്. ഇതേവിഷം കൊടുത്താണ് പൊന്നാമറ്റം വീട്ടില്‍ അന്നമ്മയെയും ജോളി കൊന്നത്.
Read also: അന്നമ്മ തോമസിനെ വധിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ജോളി
അതേസമയം അന്വേഷണത്തില്‍ പോലീസുമായി സഹകരിച്ചിരുന്ന ജോളി, വെള്ളിയാഴ്ച കട്ടപ്പനയിലേക്ക് പോകുകയാണെന്നറിഞ്ഞതോടെ അസ്വസ്ഥയായി. അന്വേഷണസംഘവുമായി ഇതിന്റെപേരില്‍ കലഹിക്കുകയും ചെയ്‌തിരുന്നു.
Post Your Comments