Latest NewsKeralaNews

അന്നമ്മ തോമസിനെ വധിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ജോളി

കോഴിക്കോട്: വ്യാജ ബിരുദം പിടിക്കപ്പെടുമെന്ന ഘട്ടത്തിലാണ് ഭര്‍തൃ മാതാവായ അന്നമ്മ തോമസിനെ വധിച്ചതെന്ന് ജോളിയുടെ കുറ്റസമ്മതം. ബിരുദാനന്തര ബിരുദധാരിയാണെന്ന് വ്യക്തമാക്കി പൊന്നമറ്റം വീട്ടിലെത്തിയ ജോളിയെ ജോലിക്ക് പോകാന്‍ അന്നമ്മ നിര്‍ബന്ധിച്ചിരുന്നു. എന്നാൽ ജോലിക്ക് പോവാന്‍ താത്പര്യം ഇല്ലെന്നായിരുന്നു ജോളിയുടെ മറുപടി. സ്ത്രീകള്‍ സ്വയംപര്യാപ്തരാവേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ അന്നമ്മ നിരന്തരം ജോളിയോട് സംസാരിക്കാൻ തുടങ്ങി.

Read also: ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ജോളിയുടെ പുതിയ മൊഴി് : അന്നമ്മയെ എന്ത് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് ജോളി : വീണ്ടും കേസില്‍ ട്വിസ്റ്റ്

ബിരുദമില്ലാത്തതിനാൽ ജോളിക്ക് ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കാൻ ശ്രമിച്ചു. തുടർന്ന് കോട്ടയത്തെ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപികയായി ജോലി ലഭിച്ചെന്ന് ഭര്‍തൃവീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിക്കുകയും എന്നിട്ട് കട്ടപ്പനയിലെ സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്‌തു. മകന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ് ജോലി ഉപേക്ഷിച്ച്‌ മടങ്ങാനുള്ള ജോളിയുടെ ശ്രമവും അന്നമ്മ അനുവദിച്ചില്ലെന്നും ജോളി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button