Latest NewsKeralaIndia

ജോളി കൊന്നുതള്ളിയ സയനൈഡ് കൊലപാതക പരമ്പര ഇനി ലോകത്തെയും ഞെട്ടിക്കും: കൂടത്തായി കൂട്ടക്കൊല നെറ്റ്ഫ്ലിക്സിൽ

കേരളക്കരയെ പിടിച്ചുകുലുക്കിയ പ്രമാദമായ കൊലക്കേസാണ് കൂടത്തായി കൊലപാതകം. ഇരുചെവി അറിയാതെ ജോളി കൊന്നുതള്ളിയ കൊലപാതക പരമ്പര ഇതാ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായി ഒരുക്കിയിരിക്കുന്നു.

‘കറി ആൻഡ് സയനൈ‍ഡ്–ദ് ജോളി ജോസഫ് കേസ്’ എന്നാണ് ഡോക്യുെമന്ററിയുടെ പേര്. ഡിസംബർ 22ന് റിലീസ് ചെയ്യുന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ട്രെയിലറിന്റെ തുടക്കം.

ജോളിയുടെ അയൽക്കാർ, സുഹൃത്തുക്കൾ, ബന്ധുക്കളടക്കമുള്ളവർ ട്രെയിലറിൽ വന്നുപോകുന്നു. അഭിഭാഷകനായ ബി.എ. ആളൂർ വക്കീലിനെയും ഇതിൽ കാണാം. ജോളി പല രഹസ്യങ്ങളും ഇപ്പോഴും ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും പല കാര്യങ്ങളുടെയും ചുരുളഴിയാനുണ്ടെന്നും ട്രെയിലറിലൂടെ പറഞ്ഞുപോകുന്നുണ്ട്.

ദേശീയ അവാർഡ് ജേതാവ് ക്രിസ്റ്റൊ ടോമിയാണ് ഡോക്യുമെന്ററിയുടെ സംവിധാനം. നേരത്തെ വടക്കെ ഇന്ത്യയിലെ ദുരൂഹ കൊലപാതകങ്ങൾ ഡോക്യുമെന്ററി രൂപത്തിൽ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കേരളത്തിൽ നിന്നൊരു കേസ് ഇവർ ഡോക്യുമെന്ററിയാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button