കോഴിക്കോട്: കൂടത്തായി കേസിന്‍റെ വിചാരണയിൽ കോടതി വളപ്പില്‍ മാധ്യമങ്ങൾക്ക് വിലക്ക്. ബൂധനാഴ്ച മുതൽ മാധ്യമങ്ങൾക്ക് കോടതിവളപ്പിൽ പ്രവേശനമുണ്ടായിരിക്കില്ല. കേസിലെ ഒന്നാം പ്രതി ജോളിയുടെ പരാതിയിലാണ് വിചാരണ കോടതി ഉത്തരവ്. മാറാട് അതിവേഗ കോടതിയിലാണ് വിസ്താരം നടക്കുന്നത്. തന്റെ ചിത്രങ്ങളെല്ലാം പകർത്തി മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും, അത് തന്റെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും കാണിച്ച് ജോളി കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിലാണ് ജോളിക്ക് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്.
മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് തന്റെ സ്വകാര്യതയെ ഹനിക്കുന്നുവെന്നാണ് ജോളി കോടതിയെ ബോധിപ്പിച്ചത്. ഇതിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജോളിയുടെ പരാതി പരിഗണിക്കവെയാണ് കൂടത്തായി കേസിന്റെ വിചാരണാ വേളയിൽ കോടതി വളപ്പിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. കേസിന്റെ വിചാരണ ചൊവ്വാഴ്ച മുതലാണ് ആരംഭിച്ചത്. കേസിൽ സാക്ഷി വിസ്താരം തുടങ്ങി. നിലവിൽ അടച്ചിട്ട കോടതി മുറിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. മെയ് 18വരെ തുടർച്ചയായി സാക്ഷി വിസ്താരം നടക്കും.
അതേസമയം, കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയാമ്മ ജോസഫ് അറസ്റ്റിലായത് 2019 ലാണ്. 14 വര്‍ഷങ്ങള്‍ക്കിടെ ആറ് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളും വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ കൂട്ടുനിന്ന രണ്ടുപേരും പിന്നീട് പിടിയിലായി. 14 വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് പേരുടെ കൊലപാതകം നടന്നിരുന്നു. പ്രതി കുടുംബത്തില്‍ നിന്നുള്ള സ്ത്രീയാണെന്ന് ലോകം ഞെട്ടലോടെയാണ് അറിഞ്ഞത്. 2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി പൊന്നാമറ്റം വീട്ടില്‍ നിന്ന് അറസ്റ്റിലായത് . ഒക്ടോബര്‍ നാലിന് അന്വേഷണ സംഘം സെമിത്തേരിയിലെ കല്ലറകള്‍ നീക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
Post Your Comments