Latest NewsKeralaNews

കൂടത്തായി ജോളിയെ പോലെ വിദഗ്ധമായി ആസൂത്രണം ചെയ്ത് കൊലപാതകം: ജോളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണോ ആൽബിൻ പദ്ധതി തയാറാക്കിയതെന്ന സംശയവുമായി പോലീസ്

കൂടത്തായി കൂട്ടക്കൊലപാതകപരമ്പരയ്ക്ക് ശേഷം അത്തരത്തിലുള്ള മറ്റൊരു കൊലപാതക ശ്രമം കൂടി നടന്നതിന്റെ ഞെട്ടലിലാണ് കേരളം. വിദഗ്ധമായി ആസൂത്രണം ചെയ്ത് വർഷങ്ങളുടെ ഇടവേളകളിലാണ് കൂടത്തായിൽ ജോളി കൊലപാതകം നടത്തിയത്. കാസർകോട് ബളാലിലെ കൊലപാതകത്തിനും കൂടത്തായി കേസിനും സമാനതകൾ ഏറെയുണ്ട്. ജോളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണോ ആൽബിൻ തന്റെ കുടുംബത്തെ ഒന്നാകെ വകവരുത്താൻ പദ്ധതി തയാറാക്കിയത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ജോളിയെ പോലെ കൃത്യമായ പ്ലാനിങ്ങോടെ കൊല നടത്താനാനായിരുന്നു ശ്രമം.

Read also: മലപ്പുറം കളക്ടറുമായി സമ്പർക്കം; ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

മുൻപും പല രീതികൾ തെരഞ്ഞെടുത്തെങ്കിലും അവയൊക്കെ പാളുമെന്ന് കണ്ടതോടെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മാസങ്ങളുടെ പ്ലാനിങ്ങിന് ശേഷമാണ് ഐസ്ക്രീമിൽ എലിവിഷം ചേർത്ത് കൊല ചെയ്യാമെന്ന് ഉറപ്പിച്ചത്. ലഹരിക്കടിമയായിരുന്നു ആൽബിൻ. തന്റെ ഇഷ്ടാനുസരണം ജീവിക്കാൻ കുടുംബം തടസ്സമാണെന്ന് കണ്ടതോടെയാണ് കൂട്ടക്കൊല മെനയാൻ ആൽബിൻ തീരുമാനിച്ചത്. എല്ലാവരെയും വകവരുത്തി നാലരയേക്കർ ഭൂമി സ്വന്തമാക്കി അത് വിറ്റ് നാട് വിടാമെന്നായിരുന്നു യുവാവിന്റെ പ്ലാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button