Latest NewsIndiaFootballNewsSports

ലോകകപ്പ് മോഹങ്ങൾക്ക് തിരശീല; ഒമാനോട് തോൽവി വഴങ്ങി ഇന്ത്യൻ ഫുട്ബോൾ ടീം

ഒമാനോട് പരാജിതരായ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ലോകകപ്പ് മോഹങ്ങളൊക്കെ അസ്തമിക്കുകയാണ്. എതിരില്ലാത്ത ഒറ്റ ഗോളിനായിരുന്നു ഒമാനോട് ഇന്ത്യ തോൽവി വഴങ്ങിയത്. അഞ്ചു കളികളില്‍ നിന്നും ഒരു കളി പോലും ജയിക്കാനാകാതെ മൂന്നു സമനിലകളും രണ്ട് തോല്‍വിയുമായി അഞ്ച് ടീമുകളുള്ള ഗ്രൂപ്പില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യ 2022 ഖത്തർ ലോകകപ്പിൽ കളിക്കണമെങ്കിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കണം.

ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ ടീമിന് മാത്രമാണ് ലോകകപ്പ് യോഗ്യതയുടെ അടുത്ത റൗണ്ടിലേക്ക് കടക്കാൻ കഴിയുക. അതേസമയം, അടുത്ത മൂന്ന് മത്സരങ്ങളും ജയിച്ചാലും ഇന്ത്യക്ക് ഒന്നാമതെത്താനാകില്ല. ഇനി വരുന്ന എല്ലാ മത്സരങ്ങളും ഒമാന്‍ തോല്‍ക്കുകയും ഇന്ത്യ മികച്ച ഗോള്‍ശരാശരിയില്‍ ജയിക്കുകയും ചെയ്താല്‍ രണ്ടാമതെത്താനുള്ള സാധ്യതയെയുള്ളൂ.

ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി തുടരുന്ന ഖത്തറിന് 13 പോയിന്റും ഒമാന് 12 പോയിന്റുമാണുള്ളത്. ഇന്ത്യയുടെ ആകെ പോയിന്റ് മൂന്നാണ്. ഒരുകളി ജയിക്കുകയും ഒന്ന് സമനില വഴങ്ങുകയും ചെയ്ത അഫ്ഗാനിസ്ഥാൻ ടീം നാല് പോയിന്റുമായി മൂന്നാമതാണ്.

ഇനി വരുന്ന മൂന്ന് കളികളില്‍ പരമാവധി മത്സരങ്ങൾ ജയിക്കുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം. 2023ൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പില്‍ അവസരം ലഭിക്കാൻ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനാണിത്. കോണ്ടിനന്റല്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മത്സരങ്ങളുടെ അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനവും ഇതുവഴി ഇന്ത്യക്ക് ലഭിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button