Latest NewsIndiaFootballNewsSports

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ഖത്തറിൽ വെച്ച് നടക്കുന്ന മൂന്ന് മത്സരങ്ങൾക്കായി 28 അംഗ സ്‌ക്വാഡാണ് സ്റ്റീമച് പ്രഖ്യാപിച്ചത്. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കരുണിയനും ടീമിൽ ഇടം നേടി. ഗോവൻ സ്വദേശിയായ ഗ്ലൻ മർട്ടിൻസ് മാത്രമാണ് ടീമിനെ പുതുമുഖം. ബ്രണ്ടൺ ഫെർണാണ്ടസ്, സുഭാശിഷ് ബോസ് എന്നീ താരങ്ങളും ടീമിൽ തിരിച്ചെത്തി.

ടീം ഇന്ത്യ ഇന്ന് ഖത്തറിലേക്ക് യാത്ര തിരിക്കും. അവസാന ഒരാഴ്ചയായി ടീമംഗങ്ങൾ ഐസൊലേഷനിലായിരുന്നു. ഇന്ന് കോവിഡ് ടെസ്റ്റും നടത്തിയാണ് ടീം യാത്രയാകുന്നത്. ജൂൺ മൂന്നിന് ഖത്തറിനെതിരെയും, ജൂൺ 15ന് അഫ്ഗാനിസ്ഥാനെതിരെയുമാണ് ഇന്ത്യയുടെ ഗ്രൂപ്പിൽ അവശേഷിക്കുന്ന മത്സരങ്ങൾ.

ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, അമൃന്ദർ സിംഗ്, ധീരജ് സിംഗ്.

പ്രതിരോധക്കാർ: പ്രീതം കോട്ടാൽ, രാഹുൽ ഭെകെ, നരേന്ദർ ഗെലോട്ട്, ചിംഗ്‌ലെൻസാന സിംഗ്, സന്ദേഷ് ജിംഗാൻ, ആദിൽ ഖാൻ, ആകാശ് മിശ്ര, സുഭാഷിഷ് ബോസ്.

മിഡ്‌ഫീൽഡർമാർ: ഉഡന്ത സിംഗ്, ബ്രാൻഡൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാക്കോ, റൗളിൻ ബോർജസ്, ഗ്ലാൻ മാർട്ടിൻസ്, അനിരുദ്ധ് ഥാപ്പ, പ്രനോയ് ഹാൽഡർ, സുരേഷ് സിംഗ്, ലാലെങ്‌മാവിയ റാൽട്ടെ, അബ്ദുൾ സഹാൽ, യാസിർ മുഹമ്മദ്, ലാലിയാൻസുവാല ചാങ്‌യാൻ, ബിപിൻ സിംഗ്.

ഫോർവേഡ്സ്: ഇഷാൻ പണ്ഡിറ്റ്, സുനിൽ ഛേത്രി, മൻ‌വീർ സിംഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button