ഇന്ത്യ ദുബായിൽ രണ്ട് സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിനൊപ്പം ക്യാപ്റ്റൻ സുനിൽ ഛേത്രി ഉണ്ടാവില്ല. ‘ഛേത്രിയുടെ അഭാവം ടീമിൽ വലുതായി തന്നെ ഉണ്ടാകും. ഛേത്രി ഗ്രൗണ്ടിലും ഗ്രൗണ്ടിന് പുറത്തും താരങ്ങളെ സ്വാധീനിക്കാൻ കഴിവുള്ള ഒരാളാണ്. ഛേത്രിയെ കണ്ടു പഠിക്കുന്നവരാണ് പല യുവതാരങ്ങളും. അതുകൊണ്ട് തന്നെ ചത്രിയുടെ അഭാവം ടീമിൽ ഉണ്ടാക്കും’, പരിശീലകൻ സ്റ്റീമച് പറഞ്ഞു. ഛേത്രിയുടെ അഭാവം മറികടക്കാൻ ടീം ഒരുമിച്ച് പ്രയത്നിക്കേണ്ടതുണ്ടെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.
കിങ്‌സ് കപ്പിൽ തായ്‌ലന്റിനെതിരെയും ലോകകപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിനെയും ഛേത്രി ഇറങ്ങിയപ്പോൾ ടീം അങ്ങനെയാണോ അദ്ദേഹത്തിന്റെ അഭാവം മറികടന്നതെന്നും സ്റ്റീമച് പറഞ്ഞു. യുവതാരങ്ങൾ ആരും ഭയപ്പെടേണ്ടതില്ല എന്നും അവരുടെ പിഴവുകൾ കാരണം അവർ ടീമിൽ നിന്ന് പുറത്താകില്ലെന്നും എല്ലാവർക്കും ആവശ്യമായ സമയം ടീം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയെയും ഒമാനെയുമാണ് ഇന്ത്യ സൗഹൃദ മത്സരത്തിൽ നേരിടുന്നത്.
Post Your Comments