ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കും എഎഫ്സി ഏഷ്യാ കപ്പ് 2023 യോഗ്യത മത്സരങ്ങൾക്കുമുള്ള ഇന്ത്യൻ ടീം ദോഹയിലെത്തി. മൂന്ന് മത്സരങ്ങൾക്കായി 28 അംഗ സ്‌ക്വാഡാണ് ദോഹയിലെത്തിയത്. നേരത്തെ ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് പത്ത് ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഖത്തർ എഫ് എ ഇളവ് നൽകിയിട്ടുണ്ട്. അതേസമയം കോവിഡ് ടെസ്റ്റിന് വിധേയരായ താരങ്ങളുടെ ഫലം വന്നാൽ ഉടൻ പരിശീലന ക്യാമ്പ് തുടരും.
മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കരുണിയനും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഗോവൻ സ്വദേശിയായ ഗ്ലൻ മർട്ടിൻസ് മാത്രമാണ് ടീമിനെ പുതുമുഖം. ബ്രണ്ടൺ ഫെർണാണ്ടസ്, സുഭാശിഷ് ബോസ് എന്നീ താരങ്ങളും ടീമിൽ തിരിച്ചെത്തി. ജൂൺ മൂന്നിന് ഖത്തറിനെതിരെയും, ജൂൺ 15ന് അഫ്ഗാനിസ്ഥാനെതിരെയുമാണ് ഇന്ത്യയുടെ ഗ്രൂപ്പിൽ അവശേഷിക്കുന്ന മത്സരങ്ങൾ.
Post Your Comments