Latest NewsNewsFootballSports

സാക്ഷാൽ ഗ്വാർഡിയോളയും ക്ലോപ്പും വന്നാൽ പോലും ഇന്ത്യൻ ടീമിനെയും കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല: സ്റ്റിമാച്ച്

ദോഹ: ഖത്തർ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പ്രകടനത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ച്. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരുടെ പേരെടുത്താണ് സ്റ്റിമാച്ച് വിമർശനങ്ങൾക്ക് മറുപടി നൽകിയത്. സാക്ഷാൽ ഗ്വാർഡിയോളയും ക്ലോപ്പും പരിശീലകനായി വന്നാൽ പോലും താൻ ചെയ്തതിൽ കൂടുതലായി ഒന്നും ഇന്ത്യൻ ടീമിൽ ചെയ്യാനില്ലെന്ന് സ്റ്റിമാച്ച് പറഞ്ഞു.

‘എന്നെ വേണമെകിൽ പുറത്താക്കാം പക്ഷെ ഗ്വാർഡിയോളയും ക്ലോപ്പും വിചാരിച്ചാൽ പോലും ഇതിലും കൂടുതൽ ഒന്നും ചെയ്യാനില്ല’, സ്റ്റിമാച്ച് പറഞ്ഞു. ഏഷ്യൻ കപ്പിനായുള്ള യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്ക് കടക്കാൻ ഇന്ത്യക്ക് സാധിച്ചെങ്കിലും, ടീമിന്റെ പ്രകടനത്തിൽ ഭൂരിപക്ഷം ആരാധകർക്കും തൃപ്തിയുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം സ്റ്റിമാച്ചിന്റെ കരാർ അവസാനിച്ചിരുന്നെങ്കിലും സെപ്തംബർ വരെ എ ഐ എഫ് എഫ് നീട്ടുകയായിരുന്നു.

Read Also:- ഫുട്ബോൾതാരം ക്രിസ്റ്റൃൻ എറിക്‌സൺ ആശുപത്രി വിട്ടു

‘ആരാധകർക്ക് എപ്പോഴും കൂടുതൽ വേണം. ഐഎസ്എല്ലിൽ വലിയ മത്സരമില്ല എന്നതിലാണ് വലിയ റാങ്കിങ്ങുള്ള ടീമുകളായി കളിക്കണമെന്ന് നമ്മൾ തീരുമാനിച്ചത്. അത് അവരെ സമ്മർദ്ദത്തിലാക്കും. ഞാൻ പറയുന്നതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട. റെലഗേഷനില്ലാത്തതിനാൽ (ഐഎസ്എല്ലിൽ) ഖത്തർ, ഒമാൻ, യുഎഇ, സിറിയ തുടങ്ങിയ മെച്ചപ്പെട്ട റാങ്കുള്ള ടീമുകളുമായി കളിക്കുന്നത് ഏറെ വ്യത്യസ്തമാണ്’, സ്റ്റിമാച്ച് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button