ന്യൂഡല്‍ഹി : ഇന്ത്യന്‍ മിസൈലുകളും ആയുധങ്ങളും ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് . ദുബായില്‍ നടക്കുന്ന എയര്‍ഷോയില്‍ ഇന്ത്യയുടെ ആയുധങ്ങള്‍ എത്തിച്ചിട്ടുണ്ട്. എയര്‍ഷോയില്‍ സജീവ സാന്നിധ്യമാണ് ഇന്ത്യന്‍ പ്രതിരോധസ്ഥാപനങ്ങള്‍. ആദ്യമായാണ് ദുബായ് എയര്‍ഷോയില്‍ ഇന്ത്യ പവലിയന്‍ ഒരുക്കി ആവശ്യക്കാരെ തേടുന്നത്.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്ക്‌സ്, ഭാരത് ഡൈനാമിക്‌സ്, ഡി.ആര്‍.ഡി.ഒ എന്നിവയാണ് ഇന്ത്യന്‍ നിര്‍മിത യുദ്ധവിമാനങ്ങളും, ആയുധങ്ങളും ഗള്‍ഫിന് പരിചയപ്പെടുത്തുന്നത്. എച്ച്.എ.എല്‍ നിര്‍മിച്ച യുദ്ധവിമാനങ്ങള്‍, ഡി.ഡി.എല്ലിന്റെ ആകാശ് മിസൈല്‍, താല്‍ ടോര്‍പിഡോ, വരുണാസ്ത്ര എന്നിവക്ക് പുറമെ, വിമാനങ്ങളെ മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് പ്രതിരോധിക്കുന്ന കൗണ്ടര്‍ മെഷര്‍ ഡിസ്‌പെന്‍സിങ് സിസ്റ്റം തുടങ്ങിയവ ദുബായ് എയര്‍ഷോയില്‍ പരിചയപ്പെടുത്തുന്നുണ്ട്. റഷ്യന്‍ സഹകരണത്തോടെ ഇന്ത്യന്‍ നിര്‍മിക്കുന്ന ബ്രഹ്മോസ് മിസൈലും എയര്‍ഷോയില്‍ പ്രത്യേക പവലിയന്‍ ഒരുക്കി ആവശ്യക്കാരെ തേടുകയാണ്.
Post Your Comments