ഡൽഹി: സാങ്കേതിക പിഴവിനെ തുടര്‍ന്ന് ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാന് അതിര്‍ത്തിക്കുള്ളില്‍ പതിച്ച സംഭവുമായി ബന്ധപ്പെട്ട് ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
മാര്‍ച്ച് ഒമ്പതിനാണ് ഹരിയാനയിലെ സിര്‍സ ഭാഗത്തുനിന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലേക്ക് മിസൈല്‍ പറന്നുയര്‍ന്നത്. അറ്റകുറ്റപ്പണിക്കിടെ സംഭവിച്ച സാങ്കേതിക പിഴവു മൂലം മിസൈല്‍ അബദ്ധത്തില്‍ പറന്നുയര്ന്നതാണെന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഖനെവാള് ജില്ലയിലെ മിയാന്‍ ചന്നു എന്ന പ്രദേശത്ത് വൈകുന്നേരം ആറരയോടെ മിസൈല്‍ പതിച്ചതെന്ന് പാക് സൈന്യം വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ആളുകള്‍ക്ക് അപായം സംഭവിച്ചില്ലെങ്കിലും നാശനഷ്ടങ്ങളുണ്ടായി എന്നും പാകിസ്ഥാന് ആരോപിച്ചിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ഇന്ത്യ, ഇതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഒരു കോടി രൂപ മോഷ്ടിച്ചു, ക്ഷേത്രത്തിന് ഒരു ലക്ഷം രൂപ സംഭാവന നൽകി: പിന്നാലെ മോഷ്ടാക്കൾ പിടിയിൽ
മിസൈൽ ജനവാസ മേഖലയിലാണ് പതിച്ചതെങ്കിലും പോര്‍മുന ഘടിപ്പിക്കാത്തതിനാല്‍ ആളപായമുണ്ടായിരുന്നില്ല. സംഭവത്തില്‍ പാകിസ്ഥാന്, ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ മിസൈല്‍ വീണ സ്ഥലത്തിന്റെ ഫോട്ടോകളും, വീഡിയോയും വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം, ചിത്രങ്ങളുടെയും വീഡിയോയുടെയും ആധികാരികതയെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല.
पाकिस्तान में गिरी हमारी खाली मिसाईल ने इतनी तबाही मचाई, सोचो फूल लोडेड होती तो क्या हाल हुआ होता ???
???#Pakistan #missile #MianChunnu #MianChannu #IndianArmy pic.twitter.com/WwitSTt7c1— Bharat Singh Chandrawat (@B_S_Chandrawat) March 12, 2022
Post Your Comments