News

ബ്രഹ്മോസ് മിസൈൽ ഇന്ത്യ ഫിലിപ്പൈൻസിന് വിൽക്കുന്നു, ശത്രുരാജ്യമായ ചൈനയ്ക്ക് വൻഭീഷണി : ഇന്ത്യയുടെ നിർണായക ആയുധ കരാർ

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസ് മിസൈൽ വാങ്ങാനൊരുങ്ങി ഫിലിപ്പൈൻസ്. രാജ്യമായ ചൈനയെ ഫലപ്രദമായി പ്രതിരോധിക്കേണ്ടത് ആവശ്യകത കൂടി കണക്കിലെടുത്താണ് ഈ സൂപ്പർസോണിക് മിസൈൽ വാങ്ങാൻ ഫിലിപ്പൈൻസ് തീരുമാനിച്ചത്.

ചൈനയുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ ചൈനാ കടലിലെ അധികാര തർക്കങ്ങൾ മൂലം ഫിലിപ്പൈൻസ് തീരത്ത് മിക്കപ്പോഴും ചൈന അതിക്രമിച്ചു കടക്കാറുണ്ട്. ഇത് പ്രതിരോധിക്കാൻ കൂടിയാണ് ഫിലിപ്പൈൻസ് നാവികസേന ഈ ആയുധം സ്വന്തമാക്കുന്നത്. 375 മില്യൺ, അഥവാ 2,770 കോടി രൂപയുടെ ആയുധക്കരാറാണ് ഇരു രാജ്യങ്ങളും തമ്മിൽ നടക്കുക. ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ് കരാർ ഇന്ത്യയുടെ ആയുധക്കച്ചവട ചരിത്രത്തിലെ നിർണായകമായൊരു കരാറാണ്. ഇന്ത്യയുടെയും ഫിലിപ്പൈൻസിന്റേയും ശത്രുരാജ്യമായ ചൈനയ്ക്ക് കൊടുക്കുന്ന നല്ലൊരു പണി കൂടിയായിരിക്കും ഈ കരാർ.

ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ക്രൂയിസ് മിസൈലായ ബ്രഹ്മോസ്, ഇന്ത്യ-റഷ്യ എന്നീ രാജ്യങ്ങൾ സംയുക്തമായി വികസിപ്പിച്ചെടുത്തതാണ്. ജനുവരി പതിനൊന്നാം തീയതി ഇതിന്റെ സമുദ്രയുദ്ധത്തിനുള്ള പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button