Latest NewsIndia

കപ്പലിൽ നിന്നും കുതിച്ചുയർന്ന് ബ്രഹ്മോസ് : പുതിയ പതിപ്പിന്റെ പരീക്ഷണം വിജയമെന്ന് നാവികസേന

ന്യൂഡൽഹി: സൂപ്പർസോണിക് മിസൈലായ ബ്രഹ്മോസ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പടിഞ്ഞാറൻ തീരത്തുനിന്നും നാവികസേനയുടെ ഡിസ്ട്രോയർ കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിൽ നിന്നാണ് പ്രമോദ് വിക്ഷേപിക്കപ്പെട്ടത്.

ഇന്ന് രാവിലെയായിരുന്നു പരീക്ഷണം നടന്നത്. ലക്ഷ്യം വച്ച കപ്പൽ,കിറുകൃത്യതയോടെ മിസൈൽ തകർത്തു തരിപ്പണമാക്കിയെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ബ്രഹ്മോസിന്റെ സമുദ്രയുദ്ധത്തിൽ ഉപയോഗിക്കുന്ന പതിപ്പാണ് വിജയകരമായി പരീക്ഷിച്ചത്. പ്രതിരോധ ഗവേഷണ കേന്ദ്രം, മിസൈൽ പരീക്ഷണത്തിന്റെ ഫോട്ടോഗ്രാഫ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യ റഷ്യ എന്നീ രാജ്യങ്ങൾ സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ബ്രഹ്മോസ് ശബ്ദാതിവേഗ മിസൈൽ. ഒരു യൂണിറ്റിന് ഏതാണ്ട് മൂന്നു മില്യണോളം ചെലവ് വരുന്ന ബ്രഹ്മോസിന്റെ വ്യോമ, ഭൗമ പതിപ്പുകളും വിജയകരമായി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button