ന്യൂഡല്‍ഹി: മാതാപിതാക്കളെ അധിക്ഷേപിച്ച റിക്ഷാക്കാരനെ മകന്‍ കുത്തി കൊലപ്പെടുത്തി. ഡല്‍ഹിയിലെ മുണ്ട്കയിലെ സ്വര്‍ണാ പാര്‍ക്കിൽ കനയ്യ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപെട്ടു നീരജ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളെ തന്റെ മുന്നില്‍ വച്ച് കനയ്യ അധിക്ഷേപിച്ചതിൽ പ്രകോപിതനായ നീരജ് റിക്ഷാക്കാരനുമായി വാക്ക് തർക്കത്തിലേർപ്പെട്ടു. ഇത് പിന്നീട കയ്യാങ്കളിയില്‍ എത്തുകയും നീരജ് ഇയാളെ കുത്തുകയുമായിരുന്നു. ഉടൻ തന്നെ കനയ്യയെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
Also read : സ്ലീപ്പര്‍ ബസില്‍ കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ അമ്മാവന്‍ പീഡിപ്പിച്ചു
Post Your Comments