KeralaLatest NewsNews

ശബരിമല യുവതി പ്രവേശനം : കേസിന്റെ നാൾവഴികളിലൂടെ

ന്യൂ ഡൽഹി : ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നൽകിയ പുനപരിശോധന ഹർജികളിൽ ഇന്ന് സുപ്രീം  കോടതിയുടെ നിർണായക വിധി വരാനിരിക്കെ കേസിന്റെ നാൾവഴികളിലൂടെ ഒന്ന് സഞ്ചരിക്കാം. 1991 മുതലാണ് ഈ നിയമപോരാട്ടങ്ങൾക്ക് തുടക്കമായത്. 1991 ഏപ്രിൽ അഞ്ചിലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ 10 മുതൽ 50 വയസുവരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചത്. ചങ്ങനാശ്ശേരി സ്വദേശിയായ എസ് മഹേന്ദ്രൻ അയച്ച ഒരു കത്ത് റിട്ട് ഹര്‍ജിയായി പരിഗണിച്ച് ജസ്റ്റിസുമാരായ കെ. പരിപൂര്‍ണൻ, കെ ബി മാരാര്‍ എന്നിവരാണ് വിധി പ്രസ്താവിച്ചത്. ശേഷം 15 വർഷങ്ങൾ കഴിഞ്ഞു 2006ലാണ് വിധിക്കെതിരെ സുപ്രീംകോടതിയിലെത്തുന്നത്. യംങ് ലോയേഴ്സ് അസോസിയേഷന്റേതായിരുന്നു ഹർജി.

sabarimala

ജസ്റ്റിസുമാരായ അരജിത് പസായത്, ആര്‍ വി രവീന്ദ്രൻ എന്നിവരായിരുന്നു ഈ കേസ് ആദ്യം പരിഗണിച്ചത്. വർഷങ്ങൾ കഴിഞ്ഞു 2017 ഒക്ടോബര്‍ 13ന് കേസ് ഭരണഘടന ബെഞ്ചിലെത്തി. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്ക് പുറമെ, ജസ്റ്റിസുമാരായ റോഹിന്റൻ നരിമാൻ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, എ എം കാൻവീൽക്കര്‍ എന്നിവരായിരുന്നു ഭരണഘടന ബെഞ്ചിലുണ്ടായിരുന്നത്. വാദപ്രതിവാദങ്ങൾക്കൊടുവിൽ 2018 സെപ്റ്റംബര്‍ 28ന് ഭരണഘടന ബെഞ്ച് യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പ്രസ്താവിച്ചു.

sabarimala
sabarimala

വിശ്വാസത്തിനുള്ള ഭരണഘടന അവകാശം എല്ലാവര്‍ക്കും ഒരുപോലെ ആകണം എന്നതായിരുന്നു ഭൂരിപക്ഷ വിധി. ഭരണഘടന ബെഞ്ചിലെ നാല് ജഡ്ജിമാര്‍ യുവതീപ്രവേശനം ശരിവെച്ചപ്പോൾ, ആചാരാനുഷ്ഠാനങ്ങളെ അനുകൂലിച്ചായിരുന്നു ബെഞ്ചിലെ ഏക വനിത ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ വിധി. ശേഷം വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാർ ശ്രമങ്ങൾ വിവാദങ്ങൾക്കും സംഘര്‍ഷങ്ങൾക്കും കാരണമായി. വിധിക്കെതിരെ 56 പുനഃപരിശോധന ഹര്‍ജികൾ സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടു. ഫെബ്രുവരി ആറിന് ഒറ്റദിവസത്തെ വാദം കേൾക്കലിന് ശേഷം വിധി പറയാൻ മാറ്റിവെച്ചു. ശേഷ ഒമ്പത് മാസത്തിനും എട്ട് ദിവസത്തിനും ശേഷമാണ് പുനഃപരിശോധന ഹര്‍ജികളിൽ ഇന്ന് നിർണായക വിധി വരുന്നത്.

Also read : ശബരിമല; അയ്യപ്പന്റെ യുക്തപ്രകാരം വിധിവരും- ഭക്തിനിര്‍ഭരമായ തീര്‍ഥാടനകാലം പ്രതീക്ഷിക്കുന്നുവെന്ന് നിയുക്തമേല്‍ശാന്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button